Thursday, March 12, 2026 Last Updated 53 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 01.16 PM

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആരോപണം; തെറ്റിന് തിരികൊളുത്തിയ ആ പ്രമുഖനടന്‍ നിവിന്‍പോളി?

uploads/news/2025/05/778992/listin-nivin.jpg

പ്രമുഖ മലയാള നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കഴിഞ്ഞദിവസം നടത്തിയ സസ്‌പെന്‍സ് വെളിപ്പെടുത്തലിലെ നടന്‍ യുവതാരം നിവിന്‍പോളിയെന്ന് സൂചന. എന്നാല്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ലിസ്റ്റിന്റെ സിനിമയില്‍ അഭിനയത്തിനിടയ്ക്ക് നിവിന്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

‘ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട്. ചെയ്തത് വലിയ തെറ്റാണ്, അത് തുടരരുത്, ആവര്‍ത്തിക്കരുത്...'' എന്നായിരുന്നു ഇന്നലെ ലിസ്റ്റന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അത് ഏതു നടനാണെന്നോ ഏത് സിനിമയാണെന്നോ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇത് നിവിന്‍പോളിയാണെന്നാണ് സംശയം. അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ലിസ്റ്റിന്‍ സ്റ്റീഫനും ബേബി ഗേള്‍ സിനിമയുടെ ഡയറക്ടറായ അരുണ്‍ വര്‍മ്മയും ഇന്‍സ്റ്റഗ്രാമില്‍ താരത്തെ ഫോളോ ചെയ്യുന്നത് നിര്‍ത്തിയതിന്റെ സാഹചര്യത്തിലാണ് ഈ സംശയം.


മലയാള സിനിമയില്‍ ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഹിറ്റ് മേക്കര്‍ നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ലിസ്റ്റിന്റെ നിര്‍മ്മാണത്തിലെത്തുന്ന സിനിമകളില്‍ കാമ്പുള്ളത് ഉണ്ടാകുമെന്നത് പ്രേക്ഷകരുടെ വിശ്വാസമാണ്. അത് ഇതു വരെ നിലനിര്‍ത്തി കൊണ്ടുപോകാനും ലിസ്റ്റിനെന്ന നിര്‍മ്മാതാവിന് കഴിഞ്ഞിട്ടുണ്ട്.

നര്‍മ്മം കലര്‍ന്ന സംസാരവും ഇടപെടലും ലിസ്റ്റിന്റെ പ്രധാന ഗുണമാണെന്ന് ഒപ്പം പ്രവര്‍ത്തിച്ച പല അഭിനേതാക്കളും തുറന്നു പറഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയിലെ ഒരു പ്രമുഖന്‍ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്. ദിലീപിനെ നായകനാക്കി ലിസ്റ്റിന്‍ ഒരുക്കിന്ന ദി പ്രിന്‍സ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ലിസ്റ്റിന്റെ പ്രതികരണം.

''മലയാള സിനിമയില്‍ വന്നിട്ട് 15 വര്‍ഷമായി. നിരവധി സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇന്ന് ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിന് ഇന്ന് തിരികൊളുത്തിയിട്ടുള്ളത്. ഞാനിത് പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്, കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന് ഞാന്‍ അറിയിക്കുന്നു...'' ലിസ്റ്റില്‍ സ്റ്റീഫന്‍ പറഞ്ഞു.

ഏത് നടൻ ആണെന്ന് പേരെടുത്ത് പറയാതെ ലിസ്റ്റിൻ ആരോപണം ഉന്നയിച്ചത് മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ ആക്കിയെന്ന് പറയുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് പറഞ്ഞു. ഈ പ്രസ്താവന സംഘടനാചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് ലിസ്റ്റിനെ പുറത്താകണമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.

ലിസ്റ്റിന്റെ തുറന്നു പറച്ചില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ആരാണ് ഈ നടന്‍ എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക് നടന്റെ പേരു മാത്രം പറയാതിരുന്നത് വലിയ മോശമാണെന്നും പലരും കുറിക്കുന്നുണ്ട്.

Ads by Google
Saturday 03 May 2025 01.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW