Tuesday, March 10, 2026 Last Updated 21 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 12.11 PM

‘‘ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്; ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാം അവസാനിച്ചു...’’ ബീന ആന്റണി

സിനിമ-സീരിയല്‍ താരം വിഷ്ണുപ്രസാദിന്റെ അകാലത്തിലുള്ള വേര്‍പാട് ആരാധകരെയടക്കം നിരവധി പേരെ നൊമ്പരപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ അന്ത്യാഞ്ജലി സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പങ്കിടുകയാണ് ബീന ആന്റണി.
Vishnuprasad demise, beena antony
Beena Antony on vishnu prasad demise (Image Source: Instagram)

സിനിമ -സീരിയല്‍ രംഗത്തുള്ള പല കലാകാരന്മാരും അടുത്തിടെയായി അകാലത്തില്‍ വേര്‍പ്പെട്ടു പോകുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരു പേരു കൂടി കഴിഞ്ഞ ദിവസം ചേര്‍ന്നു, വിഷ്ണുപ്രസാദ്. കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന താരം. ഒരുപാട് പരമ്പരകളില്‍ ജേഷ്ഠ കഥാപാത്രങ്ങളും, നായക- വില്ലന്‍ കഥാപാത്രങ്ങളും തന്മയത്വത്തോടെ അഭിനയിച്ചു പ്രതിഫലിപ്പിച്ചിട്ടുണ്ട് വിഷ്ണുപ്രസാദ്. അകാലത്തിലുള്ള താരത്തിന്റെ വേര്‍പാടില്‍ സഹപ്രവര്‍ത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ തങ്ങളുടെ നൊമ്പരങ്ങള്‍ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ സിനിമ സീരിയല്‍ താരം ബീന ആന്റണി വിഷ്ണു പ്രസാദിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തന്റെ നൊമ്പരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ്. ജീവിതം കൈവിട്ടുകളയരുതെന്ന് പലതവണ പറഞ്ഞതാണെന്നും ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും ബീന ആന്റണി കുറിച്ചു. ‘‘ഈ ഈ ചെറിയ പ്രായത്തില്‍ ജീവിതം കൈവിട്ടുകളഞ്ഞ പ്രിയ സഹോദരൻ...ഗോകുലം സീരിയലില്‍ എന്റെ അനുജനായി അഭിനയിച്ച അന്നുമുതലുള്ള സൗഹൃദം... ഒരുപാട് തവണ നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട് ജീവിതം കൈവിട്ടുകളയല്ലേയെന്ന്... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവസാനിച്ചു...പ്രിയ സഹോദരന് വിട...നിത്യശാന്തി ലഭിക്കട്ടെ...’’ എന്നാണ് വിഷ്ണു പ്രസാദിന്റെ ചിത്രം പങ്കിട്ട് ബീന ആന്റണി കുറിച്ചത്.
ബീന ആന്റണിയുടെ പോസ്റ്റിനു താഴെ പല പ്രേക്ഷകരും ആദരാഞ്ജലികള്‍ കുറിക്കുന്നുണ്ട്. ‘കഴിവ് ഉണ്ടായിട്ടും അർഹിച്ച അംഗീകാരം കിട്ടാതെ പോയ കലാകാരൻ ആദരാജ്ഞലികൾ, ഇയാളെ കാണുമ്പോൾ സ്ത്രീപദം സീരിയൽ ഓർമ വരുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.

കരള്‍ രോഗത്തെത്തുടർന്ന് വിഷ്ണു പ്രസാദ് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. നടൻ കിഷോർ സത്യയാണ് ഫേസ്‌ബുക്കിലൂടെയാണ്‌ മരണ വിവരം പുറത്തുവിട്ടത്. വിഷ്ണു പ്രസാദിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കരള്‍ നല്‍കാൻ മകള്‍ തയ്യാറുമായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
മാമ്പഴക്കാലം, റണ്‍വേ, ലയണ്‍, ബെൻ ജോണ്‍സണ്‍, ലോകനാഥൻ ഐഎഎസ്, കാശി, കൈയെത്തും ദൂരത്ത് തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് പെണ്‍മക്കളാണ്.

Ads by Google
Saturday 03 May 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW