Friday, March 13, 2026 Last Updated 54 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 12.16 PM

ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം; ബിഗ് ബോസ് ഹൗസിലെ രേണുസുധി-അനീഷ് വഴക്ക് റീക്രിയേറ്റ് ചെയ്ത് മനോജും ബീന ആന്റണിയും; രണ്ടാളും പൊളി​ച്ചെന്ന് കമന്റുകള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ പോപ്പുലര്‍ മത്സരാര്‍ത്ഥിയായ രേണു സുധിയുടെ ഓരോ സംഭാഷണവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അനീഷും രേണുവും തമ്മിലുള്ള ബിഗ് ബോസ് ഹൗസിലെ വഴക്ക് റീല്‍സ് വീഡി​​യോയിലൂടെ റീക്രിയേറ്റ് ചെയ്യുകയാണ് താരദമ്പതിമാരായ മനോജും ഭാര്യ ബീന ആന്റണിയും.
Beena Antony, Manoj kumar, Renu Sudhi in big boss malayalam
Beena antony and Manoj recreate big boss episode (Image Source: Instagram)

ബിഗ് ബോസ് സീസണുകള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലായി മാറാറുണ്ട്. എല്ലാ ഭാഷകളിലുമുള്ള ബിഗ് ബോസ് എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടാറുണ്ട്, ചിലതൊക്കെ വിവാദങ്ങളായി മാറാറുമുണ്ട്. അക്കൂട്ടത്തില്‍ തന്നെയാണ് ബിഗ് ബോസ് മലയാളം സീസണുകള്‍. ഇതുവരെയുള്ള എല്ലാ സീസണുകളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിട്ടുണ്ട്. അങ്ങനെ ശ്രദ്ധിക്കപ്പെടുന്ന മത്സരാര്‍ത്ഥികളും ബിഗ് ബോസിലുണ്ട്.
അക്കൂട്ടത്തില്‍ ബോസ് മലയാളം സീസണ്‍ 7 ല്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പേര് രേണു സുധിയുടേതാണ്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ രേണു സുധിയുടെ ബിഗ് ബോസിലേക്കുള്ള കടന്നുവരവ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഈ സീസണിലെ ഏറ്റവും പോപ്പുലർ പേരാണ് രേണു സുധി. രേണു ബിഗ് ബോസില്‍ എത്തുന്നതോടെ ഫയർ ബ്രാന്റാകുമെന്നും ടോപ് 5 ല്‍ വരെ എത്തിയേക്കുമെന്നുമൊക്കെയായിരുന്നു പ്രവചനങ്ങള്‍. ആദ്യത്തെ ഒരാഴ്ച ബിഗ് ബോസ് ഹൗസില്‍ ഫയറായിരുന്നു രേണു സുധി.
രേണുവിന്റെ ബിഗ് ബോസ് എപ്പിസോഡുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. അനീഷും രേണുവും ഒരുമിച്ചുള്ള ചില സംഭാഷണങ്ങള്‍ വൈറലായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ സിനിമാ സീരിയല്‍ താരദമ്പതിമാരായ ബീന ആന്റണിയും ഭര്‍ത്താവ് മനോജും ബിഗ് ബോസിലെ ഒരു എപ്പിസോഡ് രംഗം റീക്രിയേറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്. അനീഷും രേണു സുധിയും തമ്മിലുള്ള ഒരു വഴക്ക് കലര്‍ന്ന സംഭാഷണമാണ് ബീനയും മനോജും തന്മയത്വത്തോടെ അഭിനയിച്ച് തകര്‍ക്കുന്നത്. ‘കണ്ണടച്ചു കിടക്കുന്നത് ഞാന്‍ കണ്ടു...’ എന്ന് അനീഷ് പറയുന്നതും ‘തനിക്ക് എന്നാ സൂക്കേടാടോ, ടോ പോടോ...’ എന്നൊക്കെ പറഞ്ഞ് രേണു അലറുന്നതുമായിരുന്നു ആ എപ്പിസോഡില്‍ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ റീല്‍ തന്നെയാണ് ബീനയും മനോജും റീക്രിയേറ്റ് ചെയ്തിരിക്കുന്നത്. വളരെ രസകരമായിട്ടാണ് രണ്ടാളും ഈ രംഗം അഭിനയിച്ചിരിക്കുന്നത്. ‘‘ഞങ്ങളുടെ ജീവിതത്തിലെ ഒരു ശരാശരി ദിവസം...’’ എന്ന ക്യാപ്ഷനൊപ്പം ചിരിക്കുന്ന ഇമോജിയും പങ്കിട്ടാണ് ബീന പങ്കിട്ടിരിക്കുന്നത്.
ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും കാഴ്ച്ചക്കാര്‍ കുറിക്കുന്നുണ്ട്. ‘ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം...മനോജ്‌യേട്ടനും ബീനചേച്ചിയും തകർത്തു...’,അച്ചച്ചോ മനോജേട്ടാ... ബിനേചീ... അടിപൊളി, ​മനോജ് ചേട്ടന്റെ ആ നടപ്പും ഭാവവും, ബീന ചേച്ചിയുടെ ആ ചാട്ടവും.. ഒരു രക്ഷയുമില്ല, രണ്ടാളും പൊളിച്ചു...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Thursday 21 Aug 2025 12.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW