Wednesday, March 11, 2026 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 08.06 PM

‘മറുപടി കിട്ടാന്‍ ഒരു ദിവസം വൈകിയതിന് ഞാന്‍ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നവര്‍ മെസേജ് അയച്ചു; ദരിദ്രവാസി എന്ന് വിളിച്ചു...’ കസ്റ്റമറിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് ബീന ആന്റണി

uploads/news/2026/02/824099/Untitled-4.jpg
Beena antony shares bad experience from customer (Image Source: Instagram)

സിനിമാ സീരിയല്‍ രംഗത്ത് മൂന്നു പതിറ്റാണ്ടിലധികമായി സജീവമായി നില്‍ക്കുന്ന താരമാണ് ബീന ആന്റണി. വളരെ ചെറിയ പ്രായത്തില്‍ തന്നെ സഹോദരി വേഷവും സഹനായിക വേഷങ്ങളും അവതരിപ്പിച്ച് ബിഗ് സ്ക്രീനില്‍ ഇടം പിടിച്ച ബീന ആന്റണി, പിന്നീട് കൂടുതല്‍ തിളങ്ങിയത് മിനി സ്ക്രീനിലാണ്. നായിക കഥാപാത്രങ്ങള്‍ മാത്രമല്ല അമ്മ-അമ്മായിയമ്മ കഥാപാത്രങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളുമടക്കം ചെയ്ത് ബീന ആന്റണി കൈയടി നേടിയിട്ടുണ്ട്.
ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ജീവിതത്തില്‍ ഒന്നായ ഇവര്‍ സീരിയല്‍ രംഗത്തെ പവര്‍ കപ്പിള്‍സാണെന്ന് പറയാം. ഇരുവരും ഒന്നിച്ചു പങ്കുവെയ്ക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയമല്ലാതെ സ്വന്തമായി ഒരു ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര ബ്രാൻഡും ബീനയ്ക്ക് ഉണ്ട്.
ഇപ്പോഴിതാ തന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നുണ്ടായ ഒരു ദുരനുഭവം പങ്കിടുകയാണ് ബീന ആന്റണി. മെസേജിന് മറുപടി അയയ്ക്കാൻ ഒരു ദിവസം വൈകിയതിന്റെ പേരിൽ കസ്റ്റമറിൽ ഒരാൾ തന്റെ വീട്ടുകാരെ വരെ ചീത്ത വിളിച്ചെന്നാണ് ബീന ആന്റണി പറയുന്നത്.
‘‘രണ്ടു ഡ്രസ്സാണ് അവര്‍ ഓര്‍ഡര്‍ ചെയ്തത്. വലിപ്പം കൂടുതലാണെന്ന് അറിയിച്ചപ്പോൾ അത് തിരിച്ചയയ്ക്കാൻ പറയുകയും പകരം അവര്‍ക്ക് അതിലും ചെറിയ സൈസ് ഉള്ളത് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഞാൻ ഷൂട്ടിംഗിനും പോയി. ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോൺ എടുത്തിരുന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞ് ബിസിനസ് അപ്ഡേഷനായി ഫോൺ എടുത്തപ്പോൾ ഞാൻ ഞെട്ടിപ്പോയി. അത്രമാത്രം മെസേജുകളാണ് ആ കസ്റ്റമർ അയച്ചിരുന്നത്. ഞാൻ അവരെ പറ്റിച്ചു എന്നൊക്കെയാണ് പറയുന്നത്.
നിങ്ങള്‍ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നും തന്റെ കാശ് തിരിച്ചു തന്നില്ലെന്നും പണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണു സഹോദരിമാരെ കെട്ടിച്ചു വിട്ടതെന്നു വായിച്ചിട്ടുണ്ടെന്നും ഇങ്ങനെയാണോ നിങ്ങള്‍ കാശുണ്ടാക്കി കൊടുത്തതെന്നും വരെ അവർ ചോദിച്ചു. അപ്പോൾ തന്നെ അവർ അയച്ച മുഴുൻ പൈസയും കൊറിയർ ചാർജും ഞാൻ തിരിച്ചയച്ചു. മറുപടി ലഭിക്കാൻ ഒരു ദിവസം വൈകിയതിനാണ് അവർ ഇതെല്ലാം പറഞ്ഞത്. ഈ മെസേജുകള്‍ വായിച്ച് ഞാന്‍ അന്തം വിട്ടുപോയി. അവര്‍ ഭയങ്കര കോടീശ്വരിയാണെന്നും നിങ്ങളെപ്പോലെ ദരിദ്രവാസി അല്ലെന്നും പറയുന്നുണ്ട്.
എന്റെ കസ്റ്റമേഴ്‌സിനോട് പറയാനുള്ളത് ഇതാണ്. എന്റെ ശരിക്കുള്ള പ്രൊഫഷന്‍ അഭിനയം ആണ്. ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ചെറിയ രീതിയിലാണ് ഈ ബിസിനസ് നടത്തുന്നത്. ഒരിക്കലും നിങ്ങളെ ആരെയും പറ്റിക്കില്ല. ഞാനെവിടെയും ഒളിച്ചോടി പോകുകയുമില്ല. എന്തു പ്രശ്‌നം വന്നാലും പരിഹരിക്കും. ഒരു രൂപ പോലും ആരുടെയും എടുക്കാൻ നില്‍ക്കില്ല. വലിയ ആഡംബരത്തിലല്ല ജീവിക്കുന്നതെങ്കിലും ആരെയും പറ്റിച്ചല്ല ഇതുവരെ വന്നിരിക്കുന്നത്....’’ എന്നാണ് ബീന ആന്റണി വീഡിയോയില്‍ പറയുന്നത്.

Ads by Google
Thursday 05 Feb 2026 08.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW