Sunday, March 15, 2026 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 11.50 AM

രാജസ്ഥാനിലെ മൂന്ന് വന്യജീവി സങ്കേതങ്ങളിലായി ജനിച്ചത് 10 കടുവക്കുട്ടികള്‍

rajasthan, tiger, cub, boom
representative image

രാജസ്ഥാനില്‍ മൂന്ന് വന്യജീവി സങ്കേതങ്ങളിലായി പത്ത് കടുവക്കുട്ടികള്‍ ജനിച്ചു. വനംമന്ത്രിയായ സഞ്ജയ് ശര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സരിസ്‌ക ടൈഗര്‍ റിസര്‍വില്‍ (ആള്‍വാള്‍) മൂന്ന് കുട്ടികളും രന്തംബോര്‍ ദേശീയ പാര്‍ക്കില്‍ (സവായ് മധോപുര്‍) രണ്ടും നാഹര്‍ഗഡ് ബയോളജിക്കല്‍ പാര്‍ക്കില്‍ (ജയ്പുര്‍) അഞ്ച് കടുവക്കുഞ്ഞുങ്ങളും ജനിച്ചു. ഇതോടെ സരിസ്‌കയില്‍ കടുവകളുടെ എണ്ണം 44ഉം രന്തംബോറില്‍ 72ഉം ആയി ഉയര്‍ന്നു.

സരിസ്‌ക കടുവ സങ്കേതത്തിലെ എസ്ടി-30 എന്ന കടുവയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്ന് കുട്ടികള്‍ക്കൊപ്പം വനംവകുപ്പ് കണ്ടത്. രണ്ട് മാസം പ്രായമുള്ള കടുവക്കുഞ്ഞുങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാര്‍ ആണെന്ന് അധികൃതര്‍ വ്യക്തമാക്കി. 2023ലാണ് എസ്ടി-30 എന്നെ പെണ്‍കടുവയെ രന്തംബോറില്‍ നിന്നും സരിസ്‌കയിലെത്തിച്ചത്. നാഹര്‍ഗഡില്‍ റാണി എന്ന പെണ്‍കടുവയാണ് അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 2021ലാണ് ഒഡിഷയിലെ നന്ദന്‍കാനന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും റാണിയെ നാഹര്‍ഗഡിലെത്തിച്ചത്.

Ads by Google
Saturday 03 May 2025 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW