Sunday, March 15, 2026 Last Updated 39 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 10.57 AM

9 കോടി വര്‍ഷം പഴക്കം! ദിനോസറുകള്‍ ഭക്ഷണമായി കഴിച്ചിരുന്ന അപൂര്‍വ്വമരം കായിച്ചു

wollemi, pine, fruit, first, time

ചരിത്രാതീത കാലത്ത് ദിനോസറുകള്‍ ഭക്ഷണമായി കഴിച്ചിരുന്ന അപൂര്‍വമരത്തില്‍ ആദ്യമായി പഴമുണ്ടായി. ദിനോസര്‍ മരം എന്നറിയപ്പെടുന്ന വൊല്ലെമി പൈന്‍മരത്തിലാണ് പഴം കായ്ച്ചത്. 9 കോടി വര്‍ഷത്തോളം മുന്‍പേ ഭൂമിയിലുള്ളവയാണ് ഇവ. ദിനോസറുകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായ ഘട്ടത്തില്‍ ഈ മരവും അപ്രത്യക്ഷമായെന്നു കണക്കാക്കപ്പെട്ടിരുന്നെങ്കിലും 1994ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിക്ക് 180 കിലോമീറ്ററോളം അകലെ ഇവ കണ്ടെത്തുകയായിരുന്നു.

ഈ മരത്തിന്റെ ഒരു തൈ അലിസ്റ്റര്‍ തോംസന്‍, പമേല എന്നീ ദമ്പതികള്‍ കൊണ്ടുപോകുകയും അത് ഇംഗ്ലണ്ടിലെ മാല്‍വേണ്‍ കുന്നുകളിലുള്ള തങ്ങളുടെ തോട്ടത്തില്‍ നട്ടുവളര്‍ത്തുകയും ചെയ്തു. ഈ മരമാണ് ഇപ്പോള്‍ കായ്ച്ചിരിക്കുന്നത്. അപൂര്‍വമായ ഈ മരത്തിന്റെ കൂടുതല്‍ തൈകള്‍ ഈ പഴത്തില്‍നിന്നു നട്ടുവളര്‍ത്താനാകുമെന്നാണു ദമ്പതിമാരുടെ പ്രതീക്ഷ. മങ്കി പസില്‍ ട്രീ എന്നയിനം മരങ്ങളുമായി സാമ്യമുള്ള ഈ മരങ്ങളില്‍ ആണ്‍കായകളും പെണ്‍കായകളും പിടിക്കും. മേയ് നാലിന് തങ്ങള്‍ പൂന്തോട്ടം പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്ന് ദമ്പതിമാര്‍ അറിയിച്ചു.

Ads by Google
Saturday 03 May 2025 10.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW