Saturday, March 14, 2026 Last Updated 51 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 09.59 AM

തെരുവുകളിലെ മൃഗങ്ങളെ സംരക്ഷിക്കണം: എംബിബിഎസ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനി

trisha, patel,surat, woman, quit, study

കൗതുകവും വിചിത്രവുമായ ഒട്ടനവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ഏറെ ചര്‍ച്ചയാകുന്നത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള 27 -കാരിയായ തൃഷ പട്ടേലിന് ചെറുപ്പം മുതലേ മൃഗങ്ങളോട് വലിയ സ്‌നേഹമായിരുന്നു. എന്നാല്‍, ഈ സ്‌നേഹം കൂടിക്കൂടി വരുമെന്നും ഒരു ദിവസം അവള്‍ തന്റെ കരിയര്‍ തന്നെ ഉപേക്ഷിച്ച് അവയ്ക്ക് വേണ്ടി ജീവിക്കാന്‍ തയ്യാറാകുമെന്നും ആരും കരുതിയിരുന്നില്ല.

എംബിബിഎസ് വിദ്യാര്‍ത്ഥിനി ആയിരുന്നു തൃഷ. പഠിക്കുന്ന കാലത്താണ് തെരുവുകളില്‍ പരിക്കേറ്റതും നിസ്സഹായരുമായ മൃഗങ്ങളെ കാണുന്നതും വല്ലാത്ത വേദനയും സഹതാപവും ഒക്കെ അവളിലുണ്ടാകുന്നതും. ഇത് അവളുടെ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവായി മാറുകയായിരുന്നു. അങ്ങനെ എംബിബിഎസ് പഠനം ഉപേക്ഷിച്ച് അവള്‍ വെറ്ററിനറി സയന്‍സ് പഠിക്കാന്‍ തീരുമാനമെടുത്തു. മനുഷ്യരുടെ വേദനകളല്ല, മറിച്ച് സ്വന്തം വേദന പറയാന്‍ പോലും അറിയാത്ത മിണ്ടാപ്രാണികളുടെ വേദന മാറ്റാനായിരുന്നു അവള്‍ തീരുമാനിച്ചത്. അങ്ങനെ അവള്‍ വെറ്ററിനറി സയന്‍സ് പഠിക്കാന്‍ തീരുമാനിക്കുകയും പിന്നാലെ മൃഗങ്ങളുടെ സംരക്ഷണത്തിലേക്ക് തിരിയുകയും ചെയ്യുകയായിരുന്നു.

സൂറത്തിലെ വടക്കന്‍ ചൗക്ഡി പ്രദേശത്ത് തൃഷ ഒരു സ്ഥലം വാടകയ്ക്കെടുത്തു. അവിടെ ഒരു മൃഗസംരക്ഷണ കേന്ദ്രവും സ്ഥാപിച്ചു. അതില്‍ അനങ്ങാന്‍ പോലും ആവാതെ വയ്യാതെ കിടക്കുന്ന നായ്ക്കളെ പരിപാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന്, അങ്ങനെയുള്ള 35 നായ്ക്കളും 40 പൂച്ചകളും ഉള്‍പ്പെടെ 150 -ലധികം മൃഗങ്ങളെ അവള്‍ പരിപാലിക്കുന്നുണ്ട്. ഈ മൃഗങ്ങളില്‍ പലതിനും എല്ലാത്തിനും ആരുടെയെങ്കിലും സഹായം കൂടിയേ തീരൂ എന്ന അവസ്ഥയാണ്. ഇതിനുവേണ്ടിയുള്ള പണം തൃഷ സ്വയം കണ്ടെത്തുകയാണ്. തന്റെ വിദ്യാഭ്യാസം വേണ്ടെന്ന് വയ്ക്കുക മാത്രമല്ല, തന്റെ സമ്പാദ്യം മുഴുവന്‍ ഈ ജോലിക്കായി നീക്കിവയ്ക്കുകയും ചെയ്തു അവള്‍. ആവശ്യമെന്ന് തോന്നിയാല്‍ മറ്റുള്ളവരോട് പണം കടം വാങ്ങുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, 350 -ലധികം മൃഗങ്ങള്‍ക്ക് അവള്‍ പുതുജീവന്‍ നല്‍കി.

Ads by Google
Saturday 03 May 2025 09.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW