-->
കണക്ക് പഠനം എളുപ്പമാക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് അബാക്കസ്. പുത്തൻ തലമുറയിലെ മിക്ക കുട്ടികളും അബാക്കസ് തങ്ങളുടെ പാഠ വിഷയത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. കാണുന്നവർക്ക് ഒന്നും മനസിലാവില്ലെങ്കിലും വലിയ സംഖ്യകളെ കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചുമുള്ള ഉത്തരങ്ങൾ മനക്കണക്കു കൊണ്ട് ഞൊടിയിടയിൽ പറയുന്ന കുട്ടികളെ കണ്ട് അമ്പരക്കാത്തവർ കുറവാണ്.
ഇപ്പോഴിതാ ഒരു സാധാരണ അബാക്കസ് ക്ലാസ്സിലെ കുട്ടികളുടെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.
അബാക്കസ് ക്ലാസില്‍ കുറെ കുട്ടികൾ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ടീച്ചർ ചോദ്യം ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇടയ്ക്ക് മനക്കണക്ക് ചെയ്യുമ്പോൾ ഒരു കുട്ടി എഴുന്നേറ്റു നിന്ന്, വായുവില്‍ വിരലുകള്‍ ചലിപ്പിച്ച് നൃത്തം ചെയ്യുന്നത് കാണാം.
കുട്ടികള്‍ ലിസണിംഗ് ആക്ടിവിറ്റിയില്‍, കണക്കുകൂട്ടലുകള്‍ നടത്തുമ്പോൾ അവരുടെ തലച്ചോറിലും വിരലുകളിലും സംഖ്യകള്‍ ഞൊടിയിടയില്‍ കടന്നുപോകും. ഈ സമയത്താണ് തലപ്പാവ് ധരിച്ച ഒരു കുട്ടി കസേരയില്‍ നിന്ന് എഴുന്നേറ്റ് വിരലുകള്‍ വായുവിലേക്ക് വീശി നൃത്തം ചെയ്യുന്നത്.
"ലിസണിംഗ് എക്സർസൈസ് (സംസ്ഥാന തല മത്സരം)" എന്ന ക്യാപ്ഷൻ നൽകി ഉക്മാസ് അബാക്കസ് ചണ്ഡീഗഡ്/പഞ്ചാബ് എന്ന പേജാണ് വീഡിയോ ഇൻസ്റ്റാഗ്രാമില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇതിനോടകം പത്തു ലക്ഷത്തിലധികം ലൈക്കുകളും, കാഴ്‌ചകളും നേടി.