-->
മലയാള സിനിമാപ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയ കാഴ്ച്ചക്കാര്‍ക്കും മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ താരമാണ് പേര്‍ളി മാണി. മിനി സ്ക്രീനില്‍ അവതാരകയായി തുടക്കം കുറിച്ച് പിന്നീട് ബിഗ് സ്ക്രീനിലും ചെറിയ വേഷങ്ങള്‍ ചെയ്ത് പേര്‍ളി പ്രേക്ഷകമനസ്സിലിടം നേടിയിട്ടുണ്ട്.
മലയാളം ടെലിവിഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ അവതാരകരില്‍ ഒരാളാണ് പേളി.
സെലിബ്രിറ്റികളുടെ അഭിമുഖങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കിട്ടും പേര്‍ളി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ബിഗ് ബോസിലൂടെയും പ്രേക്ഷകപ്രീതി നേടിയ പേര്‍ളി അവിടെ വച്ചാണ് ശ്രീനിഷുമായി പ്രണയത്തിലായതും ഒന്നിച്ചതും. പേര്‍ളിയുടെയും ശ്രീനിഷിന്റെയും മക്കളായ നിലയും നിറ്റാരയുമെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരരാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ പേര്‍ളി സ്ഥിരമായി പങ്കിടാറുണ്ട്, പേളിയുടെ വീഡിയോകള്‍ നിമിഷങ്ങള്‍ക്കകം വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ കരൺ ജോഹറിനൊപ്പമുള്ള ചിത്രം പങ്കിടുകയാണ് പേർളി മാണി. "കഭി അൽവിദാ നാ കെഹ്നാ..." എന്ന ക്യാപ്ഷൻ പങ്കിട്ടാണ് പേർളി ചിത്രം പങ്കിട്ടിരിക്കുന്നത്.