-->
മലയാള സിനിമയില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജുവാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി ഡോക്ടര്‍ ബിരുദം നേടിയത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിലീപ് വഴിയാണ് മീനാക്ഷിയുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ അറിഞ്ഞിട്ടുള്ളത്.
എന്നാല്‍ ഡോക്ടറായ മീനാക്ഷി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. കാവ്യ മാധവന്റെ ‘ലക്ഷ്യ’യുടെ മോഡലായി മീനാക്ഷി പലപ്പോഴും തിളങ്ങാറുണ്ട്. സാരിയഴകിലും മറ്റുമുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് സിനിമാ മേഖലയില്‍ സുഹൃത്തുക്കളും കുറവല്ല. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് അഭിനേത്രിയും സംരംഭകയുമായ നമിത പ്രമോദ്. നമിതയ്ക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ കൂട്ടുകാരിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് മീനാക്ഷി. ചിത്രങ്ങളില്‍ മീനാക്ഷിയുടെ ചിരി തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. പതിവു പോലെ താരപുത്രിയുടെ ചിത്രം ഏറ്റെടുക്കുകയാണ് ആരാധകര്‍. നാദിര്‍ഷായുടെ മകള്‍ ഖദീജയുടെ ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് പങ്കെടുക്കാന്‍ പോകുമ്പോള്‍ മീനാക്ഷിയും നമിതയും പകര്‍ത്തിയ ചിത്രങ്ങളാണെന്ന് മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാണ്.
ചിത്രങ്ങള്‍ക്ക് നമിത നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ക്കിടയില്‍ കൗതുകം ജനിപ്പിക്കുന്നത്. ‘ഡേലുലുലുലു...’ എന്നതിനൊപ്പം ഒരു ബട്ടര്‍ഫ്ലൈയുടെ ഇമോജിയും നല്‍കിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡേലുലു എന്ന വാക്കിനര്‍ത്ഥം നിരാശ എന്നാണെന്നും ഇതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ലെന്നുമാണ് ചിലര്‍ നല്‍കുന്ന കമന്റുകള്‍.