Saturday, March 14, 2026 Last Updated 27 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 03.57 PM

കടുവയും കരടിയും സുഹൃത്തുക്കളോ ? കടുവയുടെ ശരീരം വൃത്തിയാക്കുന്ന കരടി;എല്ലാമാസ്വദിച്ച് കിടക്കുന്ന കടുവ; മൃഗശാലയില്‍ നിന്നുള്ള കൗതുക വീഡിയോ വൈറല്‍

uploads/news/2025/04/778596/Untitled-3.jpg
Bear cleans tiger body (Image Source: X)

സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന വീഡിയോകളില്‍ മൃഗങ്ങളുടെ വീഡിയോകള്‍ മുന്‍പന്തിയിലാണ്. അക്കൂട്ടത്തില്‍ തന്നെ വന്യമൃഗങ്ങളുടെ വീഡിയോകള്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. അതില്‍ ചിലതൊക്കെ ശരിക്കും കാഴ്ചക്കാരില്‍ അമ്പരപ്പും കൗതുകവും ജനിപ്പിക്കുന്നതാണ്. അസംഭവ്യമെന്ന് പോലും കരുതുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്.
ഇപ്പോഴിതാ അത്തരത്തില്‍ കാഴ്ച സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയാണ്. ഒരു കരടിയും കടുവയും തമ്മിുള്ള സൗഹൃദത്തിന്റെ വീഡിയോയാണത്.
വീഡിയോ ഒരു മൃഗശാലയില്‍ നിന്നുള്ളതാണ്. കടുവയുടെയും കരടിയുടെയും പിന്നിലായി കൂടിന്റെ കമ്പി വലകളും മരത്തിന്റെ തട്ടും അടിച്ചിരിക്കുന്നതു കാണാം. തണലത്ത് വിശ്രമിക്കുന്ന കടുവയുടെ പിന്‍ ചെവിയിലെ ചെള്ളിനെ പല്ലും നാക്കും ഉപയോഗിച്ച്‌ കടിച്ചെടുക്കുന്ന കരടിയാണ് വീഡിയോയില്‍. കരടിയാണെങ്കില്‍ കടുവയെ കെട്ടിപിടിച്ചാണ് കിടക്കുന്നത്. കരടിയുടെ ഒരു കൈ കടുവയുടെ മുന്‍കൈയ്ക്കൊപ്പവും മറ്റേക്കൈ കടുവയുടെ മുകളിലൂടെയുമാണ് വച്ചിരിക്കുന്നത്. ഇതെല്ലാം ആസ്വദിച്ചാണ് കടുവയുടെ കിടപ്പ്. കരടിയുടെ പ്രവര്‍ത്തി കടുവയെ തെല്ലും അലോസരപ്പെടുത്തുന്നില്ലെന്നുള്ളതും വീഡിയോയിലുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് മൃഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തി​ന്റെ കമന്റുകള്‍ കുറിക്കുന്നത്. മൃഗശാലകളില്‍ ജനിച്ച്‌ വളരുന്ന മൃഗ കുഞ്ഞുങ്ങള്‍ ചെറുപ്പത്തില്‍ തന്നെ പരസ്പരം അടുത്തിടപഴകാറുണ്ട്. ഒരു പക്ഷേ അത്തരത്തില്‍ ചെറുപ്പത്തില്‍ തന്നെ പരസ്പരം സൗഹൃദത്തിലായ കടുവയും കരടിയുമായിരിക്കു​തെന്ന് വ്യക്തം. വീഡിയോ ഏത് മൃഗശാലയില്‍ നിന്നുള്ളതാണെന്ന് വ്യക്തമല്ല. നാച്യുർ ഈസ് അമൈസിംഗ് എന്ന എക്സ് അക്കൗണ്ടില്‍ നിന്ന് ‘അസംഭവ്യമായ സൗഹൃദങ്ങളാണ് ഏറ്റവും മനോഹരമായത്...’ എന്ന ക്യാപ്ഷനോടെ പങ്കിട്ട വീഡിയോ ഇതിനോടകം ഇതിനകം 11 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

Ads by Google
Wednesday 30 Apr 2025 03.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW