Wednesday, March 11, 2026 Last Updated 38 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 12.54 PM

പലയിടത്തുനിന്നായി 8 മൃതദേഹങ്ങള്‍, അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ പതിയിരിക്കുന്നതായി അഭ്യൂഹം: രഹസ്യ പരിശോധനനയുമായി റോഡ് ഐലന്‍ഡ് പോലീസ്

serial, killer, spark, fear, america, police, search

മാസച്യുസിറ്റ്‌സ്: സമൂഹമാധ്യമത്തില്‍ ന്യൂ ഇംഗ്ലണ്ടില്‍ പതിയിരിക്കുന്നത് സീരിയല്‍ കില്ലറാണെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്ന് രഹസ്യമായി റോഡ് ഐലന്‍ഡ് പോലീസ് പരിശോധന നടത്തിയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ റോഡ് ഐലന്‍ഡ്, കനക്ടികട്ട്, മാസാച്യുസിറ്റ്സ് എന്നിവിടങ്ങളില്‍ നിന്നായി ലഭിച്ച എട്ട് പേരുടെ മൃതദേഹങ്ങളോ മൃതദേഹ അവശിഷ്ടങ്ങളോ സീരിയര്‍ കില്ലറുടെ സാന്നിധ്യം ശക്തമാണെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനം.

എന്നാല്‍ ഈ എട്ട് മരണങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ടോയെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഇതില്‍ എത്രപേരാണ് കൊല്ലപ്പെട്ടതെന്നും കൃത്യമായി ഉറപ്പില്ല. ''കഴിഞ്ഞ ആഴ്ച നരഗന്‍സെറ്റ് പോലീസിന് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചില ആശങ്കാജനകമായ പോസ്റ്റുകളെക്കുറിച്ച് വിവരം ലഭിച്ചു. ഒരു അജ്ഞാത വ്യക്തി 'ന്യൂ ഇംഗ്ലണ്ട് സീരിയല്‍ കില്ലേഴ്‌സ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടത്തിയ പോസ്റ്റിനെ സംബന്ധിച്ചയായിരുന്നു വിവരം ലഭിച്ചത്. ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മാത്രമേ വ്യക്തിയുടെ യഥാര്‍ഥ യൂസര്‍ നെയിം കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. സ്‌കാര്‍ബറോ ബീച്ചിലെ ബ്ലാക്ക് പോയിന്റ് ഏരിയയില്‍ നിരവധി മൃതദേഹങ്ങള്‍ മറവുചെയ്തിരിക്കാമെന്ന് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. പ്രദേശം വിശദമായി തിരഞ്ഞെങ്കിലും മൃതദേഹങ്ങള്‍ ഒന്നും ലഭിച്ചില്ല' - നരഗന്‍സെറ്റ് പോലീസ് അറിയിച്ചു.

അതേസമയം, ന്യൂ ഇംഗ്ലണ്ടില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമാണ് എട്ട് മൃതദേഹങ്ങളും കണ്ടെത്തിയതെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഫ്രാമിങ്ഹാം, പ്ലിമൗത്ത്, സ്പ്രിങ്ഫീല്‍ഡ് (മാസച്യുസിറ്റ്‌സ്), ഫോസ്റ്റര്‍ (റോഡ് ഐലന്‍ഡ്), ന്യൂ ഹേവന്‍, നോര്‍വാക്ക്, ഗ്രോട്ടണ്‍, കില്ലിങ്ലി (കനക്ടികട്ട്) എന്നിവിടങ്ങളില്‍ നിന്നായി എട്ട് പേരുടെ മൃതദേഹങ്ങളോ മൃതദേഹ അവശിഷ്ടങ്ങളോ കണ്ടെത്തി. മൂന്ന് സമീപ സംസ്ഥാനങ്ങളിലായി സ്ത്രീകളുടേതടക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യത്തിന്റെ സൂചനയായി സാമൂഹിക മാധ്യമത്തില്‍ പ്രചാരണങ്ങള്‍ ശക്തമാണമെങ്കിലും അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് അധികൃതര്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW