Thursday, March 12, 2026 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 11.28 AM

വിമാനത്തിന് ബ്രേക്ക് തകരാര്‍: നിലത്തിറക്കുന്നതിന് തൊട്ടുമുന്‍പ് തിരിച്ചറിഞ്ഞ് പൈലറ്റ്, ഒഴിവായത് വന്‍ അപകടം

chennai, flight, emergency, landing

ചെന്നൈ: ബ്രേക്ക് സംവിധാനത്തിലെ തകരാര്‍ നിലത്തിറക്കുന്നതിനു തൊട്ടു മുന്‍പ് പൈലറ്റ് തിരിച്ചറിഞ്ഞതിനാല്‍ വിമാനം അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. ദോഹയില്‍ നിന്ന് 314 യാത്രക്കാരുമായി ചെന്നൈയിലെത്തിയ ഖത്തര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിനാണു സാങ്കേതിക തകരാറുണ്ടായത്.

തകരാര്‍ മനസ്സിലാക്കിയ പൈലറ്റ്, നിശ്ചിത സമയത്തിനും 20 മിനിറ്റ് മുന്‍പ് അടിയന്തരമായി നിലത്തിറക്കാനുള്ള അനുമതി തേടി. അടിയന്തര സാഹചര്യം നേരിടാന്‍ സുരക്ഷാ സേനയും അഗ്‌നിശമന സേനയും മെഡിക്കല്‍ സംഘവും മുന്നൊരുക്കങ്ങള്‍ നടത്തി. യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് ധരിച്ചെന്ന് ഉറപ്പാക്കിയ പൈലറ്റും ജീവനക്കാരും തകരാര്‍ യാത്രക്കാര്‍ അറിയാതിരിക്കാനും ശ്രദ്ധിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW