Sunday, March 15, 2026 Last Updated 39 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Apr 2025 09.08 AM

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം, കണ്ടാല്‍ സിംഗപ്പൂര്‍ പോലെ തന്നെ: വിദേശി യുവാവിന്റെ വീഡിയോ വൈറല്‍

india, indoor, cleanliness, uk, man, praise

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്നത് ഇന്‍ഡോര്‍ ആണ്. അടുത്തിടെ യുകെയില്‍ നിന്നുള്ള ഒരു വ്‌ലോഗര്‍ ഇന്‍ഡോര്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇന്‍ഡോറിനെ കുറിച്ച് യുവാവ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. യുവാവ് പറയുന്നത്, ഇത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി കിട്ടിയ നഗരമാണ് എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു, പക്ഷേ അവിടെ എത്തിയപ്പോള്‍ അത് അനുഭവപ്പെട്ടു എന്നാണ്.

ഡാനിയേല്‍ പിന്റോ എന്ന യുവാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മാലിന്യങ്ങള്‍ വലിച്ചെറിയാത്ത തെരുവുകളും ഇവിടുത്തെ വൃത്തിയുമെല്ലാം മധ്യപ്രദേശിലെ ഈ നഗരത്തെ സിംഗപ്പൂര്‍ പോലെ തോന്നിച്ചു എന്നാണ് യുവാവ് പറയുന്നത്. യുവാവ് കുറിക്കുന്നത് ഇങ്ങനെയാണ്: 'ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്‍ഡോറിലേക്ക് സ്വാഗതം! ഈ നഗരത്തിന് അങ്ങനെ ഒരു പദവി ഉണ്ടെന്നത് അറിയാതെയാണ് ഞാന്‍ ഇവിടെ എത്തിയത്. പക്ഷേ, തീര്‍ച്ചയായും ഇവിടെ എത്തുമ്പോള്‍ തന്നെ അത് ഫീല്‍ ചെയ്യും. 'ഇന്ത്യയുടെ സിംഗപ്പൂര്‍' എന്ന് വിളിപ്പേരുള്ള ഇന്‍ഡോര്‍ തുടര്‍ച്ചയായി 7 വര്‍ഷമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട നഗരമാണ്.'

'മാത്രമല്ല മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കാന്‍ 1800 സിസിടിവി ക്യാമറകള്‍ ഉണ്ട്. ഇവിടെ ഒരു ഗാര്‍ബേജ് കഫേയും ഉണ്ട്. അവിടെ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ സൗജന്യമായി ഭക്ഷണം ലഭിക്കും' എന്നും യുവാവ് വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന കാപ്ഷനില്‍ പറയുന്നുണ്ട്. ഡാനിയേല്‍ പിന്റോ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ ഇന്‍ഡോര്‍ നഗരവും അവിടുത്തെ വൃത്തിയേറിയ റോഡുകളും പാതകളും വിവിധ കെട്ടിടങ്ങളും കടകളും ഒക്കെ കാണാം. വീഡിയോയില്‍ എത്ര കൃത്യമായിട്ടാണ് മാലിന്യ സംസ്‌കരണം നടത്തുന്നത് എന്നും നഗരം വൃത്തിയായി സൂക്ഷിക്കുന്നത് എന്നും കാണാം.

Ads by Google
Wednesday 30 Apr 2025 09.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW