Friday, March 13, 2026 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 09.11 PM

ശ്വേത മോഹനും,നീരജ് മാധവും നയിക്കുന്ന സംഗീതവിരുന്ന് മെയ് 8 ന് വ്യാഴാഴ്ച QNCC എക്‌സിബിഷന്‍ ഹാളില്‍

uploads/news/2025/04/778423/ff.gif

ദോഹ: കലാ,കായിക, സാംസ്‌കാരിക, സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നസീറോ- മലബാര്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (SMCA)ഖത്തര്‍ സില്‍വര്‍ ജൂബിലിആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന Silver beasts' മെഗാ ഇവന്റ് മെയ് 8ന് വ്യാഴാഴ്ച വൈകുന്നേരം QNCC എക്‌സിബിഷന്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു.

അഞ്ചു മണിക്കൂര്‍ നീളുന്ന സംഗീതവിരുന്നില്‍ പ്രശസ്ത പിന്നണി ഗായിക ശ്വേത മോഹന്‍ നയിക്കുന്ന ബെന്നറ്റ് ബാന്‍ഡ്, പ്രശസ്ത നടനും, ഗായകനുമായ നീരജ് മാധവ് നയിക്കുന്ന Nj live എന്നീ പ്രശസ്ത മ്യുസിക് ബാന്‍ഡുകള്‍ സംഗീതപ്രേമികളുടെ ഇഷ്ടഗാനങ്ങള്‍ ആലപിക്കും.പ്രശസ്ത സിനിമാ താരംനിവിന്‍ പോളി മുഖ്യാതിഥിയായിപങ്കെടുക്കും.

നീരജ് മാധവിന്റെ ദോഹയിലെ ആദ്യ സംഗീത പരിപാടികൂടിയായ സില്‍വര്‍ ബീറ്റ്‌സിന്റെ ടിക്കറ്റ് നിരക്കുകള്‍ 50, 100,200,1000 2000റിയാല്‍ എന്നിങ്ങനെയാണ്. സമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിയ്ക്കായും, അംഗങ്ങളുടെ കലാപരവും കായികവുമായ കഴിവുകളെ വളര്‍ത്തുന്ന ഒട്ടേറെ പുതിയ പരിപാടികള്‍ക്കും, ജീവകാരുണ്യ പദ്ധതികള്‍ക്കും ജൂബിലി വര്‍ഷത്തില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ടിക്കറ്റ് ലിഞ്ചിങ്ങ് ചടങ്ങും നടന്നു.സല്‍വ റോഡ് എം ആര്‍ എ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എസ് എം സിഎജനറല്‍ സെക്രട്ടറി അജൊ ആന്ററണി, വൈസ് പ്രസിഡണ്ട് ജിറ്റൊ ജെയിംസ്,മുന്‍ പ്രസിഡന്റ് മനോജ് മാത്യുപ്രായോജകരായപാപ്പാ ജോണ്‍സ് എം ഡി ജോസഫ്, കാസ്റ്റില്‍ ഇന്‍ഫ്രസ്റ്റക്ച്ചര്‍ എം ഡി മിബു ജോസ്, വേള്‍ഡ് പ്ലാസ്റ്റിക്‌സ് എം ഡി തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Ads by Google
Tuesday 29 Apr 2025 09.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW