Friday, March 13, 2026 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 09.08 PM

മയക്കുമരുന്നിനെതിരെ കഡെസ്‌ക ഖത്തര്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

uploads/news/2025/04/778421/hh-2.gif

ദോഹ: ഖത്തര്‍ കാസറഗോഡ് ജില്ലാ പ്രവാസി അസോസിയേഷന്‍ (കഡെസ്‌ക)സമൂഹ്യ വിപത്തായി മാറിയ മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ചാപ്റ്ററുമായിസഹകരിച്ചുകൊണ്ടു നടത്തിയസെമിനാര്‍കാസറഗോഡ് എം. എല്‍. എ. എന്‍ എ നെല്ലിക്കുന്ന് ഉല്‍ഘാടനം ചെയ്തു.

അന്താരാഷ്ട്ര മൈന്റ്‌ട്രെയിനറും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മാമ്പാട് മുഖ്യപ്രഭാഷണം നടത്തി. ബേവിക്കാനംശ്രീ പുരി ഓഡിറ്റോറി യത്തില്‍നടന്ന പരിപാടിയില്‍ കഡെസ്‌ക പ്രസിഡന്റ് പി.ഹരികുമാര്‍ കാനത്തൂര്‍ അധ്യക്ഷത വഹിച്ചു. കാസറഗോഡ്ജില്ല പഞ്ചായത്ത് പ്രസിസന്റ് ബേബി ബാലകൃഷണന്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി ബാലകൃഷ്ണന്‍ നായര്‍, കാസറഗോഡ്ജില്ല പഞ്ചായത്ത്
ജ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, വേള്‍ഡ്മലയാളി കൗണ്‍സില്‍ പ്രതിനിധിജോയ്‌പോള്‍, എക്‌സൈസ്ഓഫീസര്‍ ജോസഫ്, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പി.വി, മുളിയാര്‍ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ദനന്‍,ഡി സി സി. പ്രസിഡന്റ് പി.കെ ഫൈസല്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അനീസ മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചെപ്പ്, ഡി സി സി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍, ഹക്കിം കുന്നില്‍,കെ.ബി മുഹമ്മദ് കുഞ്ഞി,ഷരീഫ് കൊടവഞ്ചി, ബി എം പ്രദീപ്, ബാലന്‍ നായര്‍ ശ്രീപുരി, മധുസൂദനന്‍ കോടി തുടങ്ങിയവര്‍ ആശംസകള്‍നേര്‍ന്നുകൊണ്ട്‌സംസാരിച്ചു. ബലറാം പേരടുക്ക സ്വാഗതവും വിനോദ് മരാര്‍ നന്ദിയും പറഞ്ഞു.

ഷഫീക്ക് അറക്കല്‍

Ads by Google
Tuesday 29 Apr 2025 09.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW