Wednesday, March 25, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 02.29 PM

കെ.സൗമ്യക്ക് തസ്ലീമ സുല്‍ത്താനയുമായി വര്‍ഷങ്ങളായി അടുപ്പം ; അഞ്ചുവര്‍ഷത്തെ പരിചയം, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ഉള്ളത് ലഹരിയിതര ഇടപാടുകള്‍

uploads/news/2025/04/778380/thaslima.jpg

ആലപ്പുഴ: ബ്യൂട്ടി പാര്‍ലര്‍ ഉടമ, മോഡല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കെ.സൗമ്യക്ക് തസ്ലീമ സുല്‍ത്താനയുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നതായി സ്ഥീരികരിച്ച് എക്‌സൈസ് അന്വേഷണ സംഘം. തസ്‌ലിമ സുല്‍ത്താനയുമായി തനിക്കുള്ളത് 'റിയല്‍ മീറ്റ്' ഇടപാടെന്ന് സൗമ്യ വെളിപ്പെടുത്തി. തസ്ലിമയെ ദീര്‍ഘകാലമായി അറിയാമെന്നും മറ്റിടപാടുകള്‍ നടത്തുന്നതിനുള്ള കമ്മിഷനാണ് തസ്ലിമ നല്‍കുന്നതെന്നും സൗമ്യ മൊഴി നല്‍കി.

റിയല്‍ മീറ്റ് എന്നാണ് ഇത്തരം ഇടപാടുകളെ വിശേഷിപ്പിക്കുന്നതെന്നും സൗമ്യ വെളിപ്പെടുത്തി. തസ്‌ലിമയുമായി അഞ്ചുവര്‍ഷത്തെ പരിചയമുണ്ട്. നടന്‍മാരായ ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി ഇടപാടില്‍ ഇവര്‍ക്കും തനിക്കും ബന്ധമില്ലെന്നും സൗമ്യ അറിയിച്ചു. തസ്ലിമ സുഹൃത്താണെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പറഞ്ഞിരുന്നു.

പാലക്കാട് കണ്ണാടി സ്വദേശിയായ സൗമ്യ ആദ്യം നാട്ടില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി. അന്നത്തെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി മോഡലിങ്ങിലേക്ക് കടന്നതോടെ കൊച്ചിയിലേക്ക് പ്രവര്‍ത്തനം മാറി. സൗമ്യയുടെ പേരില്‍ രണ്ട് കഞ്ചാവ് കേസുകള്‍ പാലക്കാട്ടുള്ളതായി വ്യക്തമായിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന സൗമ്യയുടെ റീല്‍സുകള്‍ക്ക് ആരാധകരേറെയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്ന ഇവര്‍ പരസ്യമായി പുക വലിക്കുന്ന നിരവധി റീല്‍സുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Ads by Google
Tuesday 29 Apr 2025 02.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW