Saturday, March 14, 2026 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 10.42 AM

1700 ല്‍ അധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് ബുക്കില്‍ ഇടം നേടിയ തത്ത: വീണ്ടും ചര്‍ച്ചയായി ' പക്ക്'

pack, guinness, world, record, talking, parrot

പക്ഷികളില്‍ മനുഷ്യന്റെ സംസാരങ്ങള്‍ എളുപ്പത്തില്‍ പഠിക്കുന്നവരാണ് തത്തകള്‍. അത്തരത്തില്‍ 1700ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് റെക്കോര്‍ഡ് നേടിയ പക്ഷിയാണ് പക്ക് എന്ന നീല ആണ്‍തത്ത. ഈ ഓസ്‌ട്രേലിയന്‍ തത്ത കലിഫോര്‍ണിയയിലെ പെറ്റാലുമയിലാണ് ജീവിച്ചിരുന്നത്.

1995ലാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്. ലോകത്ത് ഏറ്റവും വാക്കുകളറിയുന്ന പക്ഷിയെന്ന ടൈറ്റിലാണ് പക്ക് സ്വന്തമാക്കിയത്. പക്ഷിവിദഗ്ധരും മൃഗഡോക്ടര്‍മാരും ഉള്‍പ്പെടുന്ന 21 അംഗ സംഘമാണ് പക്ക് പറയുന്ന വാക്കുകള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തത്. ആറ് മാസം എടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്.

മറ്റ് പക്ഷികളെപ്പോലെ ശബ്ദം അനുകരിക്കുക മാത്രമല്ല പക്ക് ചെയ്തിരുന്നത്. ശൈലിയും വാക്യങ്ങളും രൂപപ്പെടുത്തുകയും ചെയ്തിരുന്നു. ഗൊണാഡല്‍ ട്യൂമര്‍ ബാധിച്ച പക്ക്, 1994 ഓഗസ്റ്റ് 25നാണ് ലോകത്തോട് വിടപറഞ്ഞത്. അന്ന് അഞ്ച് വയസ്സുമാത്രമായിരുന്നു പ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW