Sunday, March 15, 2026 Last Updated 38 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 09.45 PM

പക്ഷിപ്പുറത്തു യാത്ര ചെയ്യുന്ന ബാലന്റെ രൂപത്തിൽ മേഘം; ഇതാണ് മേഘവിസ്മയം ; ചിത്രം പകർത്തി സൗദി പൗരൻ

uploads/news/2025/04/778205/1000448383.jpg
Unexpected magic from clouds (Image Source: X)

സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചില ചിത്രങ്ങളും വീഡിയോകളും സത്യമാണോ മിഥ്യയാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ളതാണ്. അമ്പരപ്പ് തോന്നിപ്പിക്കുന്ന ആ ചിത്രങ്ങൾ വളരെപ്പെട്ടെന്ന് വൈറൽ ആകാറുണ്ട്.
ഇപ്പോഴിതാ സൗദി അറേബ്യയിലെ ആകാശത്തിന്റെ അപൂർവ്വ ചിത്രം ഏറ്റെടുക്കുകയാണ് സൈബർ ലോകം. ഒരു പക്ഷിയുടെ പുറത്തേറിയുള്ള കുട്ടിയുടെ രൂപത്തിലുള്ള മേഘങ്ങളുടെ ചിത്രമാണത്.
റിയാദിലുള്ള അബ്ദുല്‍ കരീം അല്‍ മജീദ് എന്നയാളാണ് ഈ അത്യപൂർവ്വ ചിത്രം പകർത്തിയത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സ്ഥലത്തു നിന്നുമാണ് ഫോട്ടോ എടുത്തതെന്ന് ഇയാള്‍ കുറിച്ചു.
റിയാദില്‍ നിന്നും താദിഖിലേക്കുള്ള ഖാസിം റോഡില്‍ വെച്ചാണ് ചിത്രമെടുത്തത്. സൂര്യാസ്തമയം അടുക്കാറായപ്പോഴാണ് താൻ ആകാശത്ത് ഇങ്ങനൊരു ദൃശ്യം കണ്ടതെന്ന് ഖാസിം കുറിച്ചു. "ആദ്യം കണ്ടപ്പോള്‍ ഒരു മൃഗത്തെപ്പോലെയാണ് തോന്നിയത്. പിന്നീടാണ് ഒരു കൊച്ചുകുട്ടി പക്ഷിപ്പുറത്ത് ഇരിക്കുന്ന ആകൃതിയിലുള്ള മേഘമായി കണ്ടത്. ഉടൻ തന്നെ വണ്ടി നിർത്തുകയും ഫോണില്‍ ചിത്രം പകർത്തുകയുമായിരുന്നു. ചിത്രം ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവെക്കണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സുഹൃത്താണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്..." അല്‍ മജീദ് പറയുന്നു.
ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ, ഇത് വ്യാജമാണെന്ന് പറഞ്ഞും കമന്റുകളുണ്ട്. ഫോട്ടോഷോപ്പ് പോലുള്ള എഡിറ്റിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച്‌ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിർമിക്കാമെന്നാണ് ചിലർ കുറിച്ചത്.

Ads by Google
Monday 28 Apr 2025 09.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW