-->
ദോഹ : പഹല്‍ഗാം രാജ്യത്തിന്റെ വേദനയാണ്; രാജ്യത്തിനേറ്റ മുറിവാണ്.' എന്നബാനറുയര്‍ത്തി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഭീകരവിരുദ്ധ പ്രതിജ്ഞയും മെഴുക് തിരി തെളിയിച്ചു മരണപെട്ടവരോടുള്ള ആദരവും രേഖപ്പെടുത്തി.
ഭീകരവാദത്തെ ഒരു ദേശീയ പ്രശ്‌നമായി കാണുകയും എക്കാലത്തും അതിനെ ശക്തമായി ചെറുക്കുകയും ചെയ്യേണ്ടതുണ്ട്.ഇന്ത്യ എന്ന മതേതര രാഷ്ട്രത്തിനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനാവില്ല മത തീവ്രവാദ ശക്തിക്കെതിരെ രാജ്യം ഒറ്റകെട്ടായി പോരാടും ജീവന്‍ നഷ്ട്ടമായ സഹോദങ്ങള്‍ളുടെ വേര്‍പാടില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തിയതായും ഇന്‍കാസ് അറിയിച്ചു. ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
ഷഫീക് അറക്കല്‍