Saturday, March 14, 2026 Last Updated 8 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 27 Apr 2025 03.15 PM

ലക്നൗവിനെ വീഴ്ത്തിയാൽ മുംബൈ ടോപ് ഫോറിൽ ; ഒന്നാമെത്താൻ ആർസിബിയും ഡല്‍ഹിയും ഇന്നിറങ്ങും

uploads/news/2025/04/777978/1.gif
photo - twitter

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം കനക്കുന്നതിനിടെ ഇന്ന് ലക്നൗവിനെ കീഴടക്കിയാല്‍ മുംബൈ ഇന്ത്യൻസിന് ടോപ് ഫോറിലെത്താം. നിലവില്‍ ഒമ്പത് കളികളില്‍ 10 പോയന്‍റുമായി മുംബൈ അഞ്ചാമതാണ്.നിലവിലെ പഞ്ചാബിനെക്കാള്‍(+0.177) മികച്ച നെറ്റ് റണ്‍റേറ്റ്(+0.673) മുംബൈക്കുണ്ടെന്നത് അനുകൂല ഘടകമാണ്. ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരം മഴ മുടക്കിയതോടെ നാലാം സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരം പഞ്ചാബിന് നഷ്ടമായി. കൊല്‍ക്കത്തയും പഞ്ചാബും പോയന്‍റ് പങ്കിട്ടതിനാല്‍ പഞ്ചാബിന് 11 പോയന്‍റും കൊല്‍ക്കത്തക്ക് ഏഴ് പോയന്‍റുമാണുള്ളത്.

അതേസമയം, ഇന്ന് മുംബൈയെ വീഴ്ത്തിയാല്‍ ലക്നൗവിനും ടോപ് ഫോറിലേക്ക് വഴി തുറക്കും. നിലവില്‍ 10 പോയന്‍റുള്ള ലക്നൗ പക്ഷെ നെറ്റ് റണ്‍റേറ്റില്‍(-0.054) പിന്നിലാണെന്നത് തിരിച്ചടിയാണ്. മികച്ച മാര്‍ജിനിലുള്ള ജയം നേടിയാല്‍ ലക്നൗവിനും മുംബൈക്കും മൂന്നാം സ്ഥാനത്ത് വരെ എത്താനാകും.

നാളെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ജയിച്ചാല്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ അവസരമൊരുങ്ങും.ഇന്നത്ത മത്സരങ്ങളോടെ ഐപില്‍ പ്ലേ ഓഫ് ചിത്രം കൂടുതല്‍ വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Ads by Google
Ads by Google
TRENDING NOW