Sunday, March 15, 2026 Last Updated 25 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 27 Apr 2025 08.51 AM

25-ാം പിറന്നാളിന് വെറും ദിവസങ്ങള്‍ മാത്രം: ഇന്‍ഫ്‌ളുവന്‍സറുടെ മരണത്തില്‍ ഞെട്ടി ആരാധകര്‍

content, creator, death

25 -ാം പുറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്‍ഫ്‌ളുവന്‍സറുടെ അപ്രതീക്ഷിതമായ മരണത്തില്‍ ഞെട്ടി ആരാധകര്‍. ഏപ്രില്‍ 25 ന് റായ മിഷ അഗര്‍വാളിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് മിഷയുടെ കുടുംബം മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. മിഷയുടെ അപ്രതീക്ഷിത മരണത്തില്‍ അവരുടെ ആരാധകര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.

'മിഷ അഗര്‍വാളിന്റെ വിയോഗത്തിന്റെ ഹൃദയഭേദകമായ വാര്‍ത്ത ഞങ്ങള്‍ വളരെ ഭാരത്തോടെയാണ് പങ്കിടുന്നത്. നിങ്ങള്‍ അവര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി. ഈ വലിയ നഷ്ടവുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ ഇപ്പോഴും ശ്രമിക്കുന്നു...' മിഷയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ദയവായി അവളെ നിങ്ങളുടെ ഓര്‍മ്മകളില്‍ സൂക്ഷിക്കുക. അവളുടെ ആത്മാവിനെ നിങ്ങളുടെ ഹൃദയത്തോടൊപ്പം ചേര്‍ക്കുക. കുറിപ്പ് കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ നഷ്ടം സങ്കല്‍പ്പിക്കാനാവാത്തതാണ്. ഞങ്ങള്‍ക്ക് വാക്കുകളില്ല.' കുടുംബം എഴുതി.

കുടുംബം കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ അമ്പരപ്പും ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. 'ഇത് വളരെ ഹൃദയഭേദകമാണ്. മിഷയുടെ ചിരിയുടെയും ഊഷ്മളതയുടെയും പേരില്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും.' ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചു. 'മിഷ നിരവധി ജീവിതങ്ങള്‍ക്ക് ഒരു വെളിച്ചമായിരുന്നു. ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.' മറ്റൊരു ആരാധകന്‍ കുറിച്ചു. 'അവളുടെ തമാശകള്‍ എനിക്ക് എല്ലാമായിരുന്നു. അവള്‍ പോയി എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.' മറ്റൊരു ആരാധകന്‍ എഴുതി. 'അവളുടെ വീഡിയോകള്‍ എപ്പോഴും എന്റെ ദിവസത്തെ പ്രകാശമുള്ളതാക്കി. അവളില്ലാതെ ഇന്‍സ്റ്റാഗ്രാം സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്.' അവിശ്വസനീയമായ ആ വാര്‍ത്ത അറിഞ്ഞ് ഒരു ആരാധകന്‍ കുറിച്ചു. മറ്റ് ചിലര്‍ മിഷയ്ക്ക് സ്വസ്ഥമായൊരു വിശ്രമം ആശംസിച്ചു. അതേ സമയം മരണ കാരണം എന്താണെന്ന് കുടുംബം കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

Ads by Google
Sunday 27 Apr 2025 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW