-->
വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളെ അനുകരിക്കുന്ന സാധാരണക്കാര്‍ അനവധിയാണ്. താരങ്ങളുടെ സംഭാഷണങ്ങളും അവരുടെ ഡാന്‍സുമൊക്കെ അനുകരിക്കുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വീഡിയോകള്‍ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഉസ്‌ബക്കിസ്ഥാനില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടി കരീന കപൂറിന്റെ ഏറെ ശ്രദ്ധേയമായ ‘ഓ മൈ ഡാർലിംഗ്’ പാട്ടിന് മനോഹരമായി ചുവടുവച്ചിരിക്കുകയാണ് ഒരു കുട്ടിത്താരം. കറുത്ത ടോപ്പും ജീൻസുമണിഞ്ഞാണ് കൊച്ചു മിടുക്കിയുടെ ഡാന്‍സ്. ടിവിയില്‍ വീഡിയോ പ്ലേ ചെയ്ത് അതിനു മുന്നില്‍ നിന്നാണ് കുട്ടിയുടെ ഡാന്‍സ്. കരീനയുടെ ഹൂക്ക് സ്റ്റെപ്പ് അതേ പടി പകര്‍ത്തുകയാണ് കൊച്ചുമിടുക്കി. നൃത്തച്ചുവടുകള്‍ മാത്രമല്ല, കുട്ടിയുടെ മുഖത്തെ ഭാവങ്ങളും അതേപടി പകര്‍ത്തിയിട്ടുണ്ട് കുട്ടി.
വീഡിയോ ആളുകളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്. നർമിന സോഡിക് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. പത്ത് ലക്ഷത്തിലേറെപ്പേർ ലൈക്കും ചെയ്തിട്ടുണ്ട് വീഡിയോ. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘കുട്ടി വളരെ ക്യൂട്ടാണ്, കുട്ടി കരീനയെപ്പോലെയുണ്ട്’ എന്നതടക്കമാണ് ആളുകള്‍ കമന്റുകള്‍. ഇതിനുമുമ്പും നൃത്തച്ചുവടുകളിലൂടെ നർമിത ആളുകളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്.