-->
നാളുകളായി വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാതെ ഹോട്ടല്‍ ഭക്ഷണത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ പെട്ട ഒരാളാണ് ഈ യുവതി. കഴിഞ്ഞ 10 വര്‍ഷമായി അവര്‍ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതേ ഇല്ലപോലും. മറിച്ച് ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. സ്റ്റൗവിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ല എന്നാണ് അവര്‍ വിശദീകരിക്കുന്നത്. ഈ ജീവിതശൈലി തന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. എന്നാല്‍, തനിക്ക് അങ്ങനെ ഒരു കുഴപ്പവുമില്ല. താന്‍ സന്തോഷവതിയും ആരോഗ്യവതിയും ആണ്. തന്റെ ഈ ജീവിതരീതി പൂര്‍ണ്ണമായും താന്‍ ആസ്വദിക്കുന്നു എന്നുമാണ് അവര്‍ ഉറപ്പിച്ച് പറയുന്നത്.
അടുക്കളയില്‍ കയറാതിരിക്കുന്നതോടെ താന്‍ തന്റെ സമയവും ജീവിതവും പരമാവധി പ്രയോജനപ്പെടുത്തുകയാണ്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയാണ് എന്നും അവര്‍ പറയുന്നു. സാഫ്രോണ്‍ ബോസ്വെല്‍ എന്ന സ്ത്രീയാണ് താന്‍ എല്ലാ ദിവസവും പുറത്തു നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത് എന്ന് അവകാശപ്പെടുന്നത്. ദി സണ്ണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ 10 വര്‍ഷമായി സഫ്രോണ്‍ ഹോട്ടല്‍, റസ്റ്റോറന്റ് ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. അതില്‍, രാവിലത്തെ ഭക്ഷണവും, ഉച്ചഭക്ഷണവും, അത്താഴവും എല്ലാം പെടുന്നു. ആഴ്ചയില്‍ ഏഴ് ദിവസവും അവര്‍ പുറത്തു നിന്നും തന്നെയാണ് ഭക്ഷണം കഴിക്കുന്നത്.
ഭക്ഷണത്തിനായി മാസം 500 ഡോളറില്‍ കൂടുതല്‍ അതായത്, ഏകദേശം 56,000 രൂപ വരെയാണ് അവള്‍ ചെലവഴിക്കുന്നത്. എങ്കില്‍പ്പോലും വീട്ടില്‍ ഒരിക്കലും പാചകം ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്നും അവള്‍ പറയുന്നു. വെറുതെ പാചകത്തിന്റെ പേരില്‍ ഒരുപാട് സാധനങ്ങള്‍ വാങ്ങുകയും കുറേ സമയം ചെലവഴിക്കുകയും ചെയ്യുന്നതില്‍ സാഫ്രോണിന് ഒരു താല്പര്യവും ഇല്ല. മാത്രമല്ല, താന്‍ നേരത്തെ പാചകം ചെയ്തിരുന്ന സമയത്ത് അത് തൃപ്തികരമായിരുന്നില്ല. മാത്രമല്ല, വീട്ടില്‍ പാകം ചെയ്യുന്നതിനേക്കാള്‍ ലാഭം ഇങ്ങനെ പുറത്ത് നിന്നും കഴിക്കുന്നതാണ് എന്നാണ് താന്‍ കരുതുന്നത് എന്നും സാഫ്രോണ്‍ പറഞ്ഞു.