Thursday, March 12, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 04.30 PM

IPL മുമ്പൊരിക്കൽ മാത്രമാണ് RR ഇത്തരമൊരു നാണക്കേട് നേരിട്ടത്; ദുരവസ്ഥയ്ക്ക് കാരണം സഞ്ജുവിന്റെ അഭാവം ; തുറന്നടിച്ച് സന്ദീപ് ശർമ

​പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായിരുന്നു.
uploads/news/2025/04/777629/3.gif
photo - twitter

ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18-ാം പതിപ്പിൽ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. റോയൽസിന്റെ ദയനീയ പ്രകടനത്തിന്റെ മുഖ്യ കാരണം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവമാണെന്ന് തുറന്നടിച്ച് പേസ് ബോളർ സന്ദീപ് ശർമ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയായാണ് സന്ദീപ് ശർമയുടെ തുറന്നുപറച്ചിൽ. പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ്സഞ്ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന വെറ്ററൻ താരത്തിന്ന്റെ തുറന്നുപറച്ചിൽ.

മുമ്പ് 2009-2010 സീസണിൽ ഷെയ്ൻ വോണിന്റെ ടീം അഞ്ച് തുടർമത്സരങ്ങളിൽ തോൽവി അറിഞ്ഞു. എന്നാൽ അന്ന് രണ്ട് സീസണുകളിലായാണ് രാജസ്ഥാൻ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ പരാജയപ്പെട്ടത്. 2009 ഐപിഎൽ സീസണിന്റെ അവസാന രണ്ട് മത്സരങ്ങളിൽ രാജസ്ഥാൻ പരാജയപ്പെട്ടു. പിന്നാലെ 2010 സീസൺ ആദ്യ മൂന്ന് മത്സരങ്ങളിലും രാജസ്ഥാന് തോൽവിയായിരുന്നു ഫലം.

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനോട് 11 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. 70 റൺസെടുത്ത വിരാട് കോഹ്‍ലിയും 50 റൺസെടുത്ത ധ്രുവ് ജുറേലുമാണ് റോയൽ ചലഞ്ചേഴ്സിന് മികച്ച സ്കോർ നേടി നൽകിയത്. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാനെ സാധിച്ചുള്ളു. 19 പന്തിൽ 49 റൺസെടുത്ത ധ്രുവ് ജുറേലും 34 പന്തിൽ 47 റൺസെടുത്ത ധ്രുവ് ജുറേലും രാജസ്ഥാനായി തിളങ്ങി. എന്നാൽ നാല് വിക്കറ്റ് വീഴ്ത്തി ജോഷ് ഹേസൽവുഡ് നന്നായി പന്തെറിഞ്ഞത് മത്സരം റോയൽ ചലഞ്ചേഴ്സിന് അനുകൂലമാക്കി.

Ads by Google
Ads by Google
TRENDING NOW