Sunday, March 15, 2026 Last Updated 22 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 02.07 PM

ലണ്ടനിലെ ട്രെയിനുകളില്‍ പ്രകോപനമില്ലാതെ വയോധികരെ ആക്രമിച്ചു: പെണ്‍കുട്ടികളുടെ മൂന്നംഗ സംഘത്തിനായി തിരച്ചില്‍ ആരംഭിച്ച് പോലീസ്

police, hunt, teenage, girls, attack, elderly, passengers

ലണ്ടന്‍: തെക്കന്‍ ലണ്ടനിലെ സൗത്ത് ഈസ്റ്റേണ്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെണ്‍കുട്ടികളുടെ സംഘത്തിനായി പോലീസ് തിരച്ചില്‍ നടത്തുന്നു. കഴിഞ്ഞ മാര്‍ച്ച് 18ന് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കുന്ന മൂന്ന് പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് പുറത്തുവിട്ടു.

ആദ്യ സംഭവം രാത്രി 9.30 ഓടെ ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് വൂള്‍വിച്ച് ആഴ്‌സനലിലേക്ക് പോവുകയായിരുന്ന ഒരു വയോധികന് നേരെയായിരുന്നു. മൂന്ന് പെണ്‍കുട്ടികളുടെ സംഘം പ്രകോപനമില്ലാതെ വയോധികനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, രാത്രി 11 മണിയോടെ, ലണ്ടന്‍ ബ്രിഡ്ജില്‍ നിന്ന് എറിത്തിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനില്‍ ഒരു വയോധികയെയും സംഘം ലക്ഷ്യമിട്ടു. പെണ്‍കുട്ടികളില്‍ ഒരാള്‍ ഇയാളെ സമീപിച്ച് ആക്രമണം നടത്തുകയായിരുന്നു. സഹായിക്കാനെത്തിയ മറ്റൊരു സ്ത്രീ യാത്രക്കാരിയെയും അക്രമി ആക്രമിച്ചു.

ഞെട്ടിക്കുന്ന രണ്ട് സംഭവങ്ങളിലും ഒരു സംഘം തന്നെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പോലീസ് വിശ്വസിക്കുന്നു. ഇവരെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടുകയാണ് പോലീസ്. പിങ്ക് ടോപ്പും ഫ്‌ലഫി ഹൂഡോടുകൂടിയ കറുത്ത പാര്‍ക്കയും ധരിച്ച ഒരു പെണ്‍കുട്ടിയും, വലത് കയ്യില്‍ ചുവന്ന ലോഗോയുള്ള കറുത്ത ജാക്കറ്റും ഗ്രേ ട്രൗസറും കറുത്ത ഷൂസും ധരിച്ച മറ്റൊരാളും, ഗ്രേ ട്രാക്ക് സ്യൂട്ടിന് മുകളില്‍ കറുത്ത ജാക്കറ്റ് ധരിച്ച മൂന്നാമത്തെ പെണ്‍കുട്ടിയുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് അഭ്യര്‍ഥിച്ചു. റെയില്‍ നെറ്റ്വര്‍ക്കില്‍ ഇത്തരം പെരുമാറ്റം അനുവദിക്കില്ലെന്നും ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടികളെ തിരിച്ചറിയുന്ന ആരെങ്കിലും 61016 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്യുകയോ 0800 40 50 40 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്നും പൊലീസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവര്‍ 770 എന്ന റെഫറന്‍സ് നമ്പര്‍ ഓര്‍ക്കുക. കൂടാതെ, 0800 555 111 എന്ന നമ്പറില്‍ ക്രൈംസ്റ്റോപ്പേഴ്‌സിനെ ബന്ധപ്പെടാവുന്നതാണ്.

Ads by Google
Friday 25 Apr 2025 02.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW