-->
ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ്- മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ മൈതാനത്തിറങ്ങിയത് കറുത്ത ആംബാന്‍ഡ് ധരിച്ച്. രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായാണ് കളിക്കാരും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആംബാന്‍ഡ് ധരിച്ചത്.
മാച്ച് തുടങ്ങും മുമ്പ് താരങ്ങളും മാച്ച് ഒഫീഷ്യല്‍സും സപ്പോര്‍ട്ടിംഗ് സ്റ്റാഫും കാണികള്‍ ഒന്നാകെയും ഒരു മിനിറ്റ് മൗനമാചരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ ടോസ് വേളയില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും അപലപിച്ചു.
അതേസമയം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച ബൗളിംഗ് തുടക്കം. നാലോവർ പിന്നിടുമ്പോൾ 15 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് എസ് ആർ എച്ച്. കൂറ്റനടിക്കാരായ ട്രാവിസ് ഹെഡിനെയും അഭിഷേക് ശർമയെയും ട്രെന്റ് ബോൾട്ട് പുറത്താക്കിയപ്പോൾ ഇഷാൻ കിഷനെ ദീപക് ചഹാർ പുറത്താക്കി. അഭിഷേക് എട്ട് റൺസ് നേടിയപ്പോൾ ഹെഡിന് റൺസ് ഒന്നും നേടാനായില്ല. ഇഷാൻ ഒരു റൺ നേടി.ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.