-->
ദോഹ: ഹെംപല്‍ സില്‍വര്‍ ടയര്‍ കാറ്റഗറി അച്ചീവര്‍ നേട്ടവുമായി ഖത്തര്‍ ടെക്.അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവിലെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ ഹെംപല്‍ സില്‍വര്‍ ടയര്‍ കാറ്റഗറി 'അച്ചീവര്‍ ഓഫ് 2024' സര്‍ട്ടിഫിക്കറ്റ് ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ സ്വീകരിച്ചു. ഹെംപല്‍ മിഡില്‍ ഈസ്റ്റ് ട്രേഡ് ഡയറക്ടര്‍ ജേക്കബ് കുരുവിള, ഒമാന്‍ ട്രേഡ് മാനേജര്‍ ഷിജു വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഖത്തര്‍ ടെക് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചത്. ചടങ്ങില്‍ ഹെംപല്‍ റീജിയണല്‍ ട്രേഡ് സപ്പോര്‍ട്ട് മാനേജര്‍ ഹരിപ്രസാദ് മാധവന്‍, കുവൈത്ത് ട്രേഡ് മാനേജര്‍ സോഹിര്‍,ജിദ്ദ ട്രേഡ് മാനേജര്‍ മുഹമ്മദ് അബ ചാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഖത്തറിലെ പെട്രോളിയം, ഗ്യാസ് മേഖലകളിലേക്ക് വിധഗ്ദരായ എഞ്ചിനീയേഴ്‌സ്,ടെക്‌നീഷന്‍സ്മാരെ ലഭ്യമാക്കുന്ന ഖത്തര്‍ ടെക് 2008മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത് മൂവാറ്റുപുഴ പാമ്പാകുടം പഞ്ചായത്തില്‍ പിറമാടം കോല്‍കുന്നേല്‍ കുടുംബാം ഗമായ ജെബി കെ ജോണിന് പ്രവാസലോകത്തും നാട്ടിലുമായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നിന്നും
നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഷഫീക്ക് അറക്കല്‍