-->
ദോഹ: ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൈന്‍ഡ് മാസ്റ്റര്‍ ചെസ്സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ഹൌര്‍വിട്‌സ് ബിഷപ്പ് അക്കാദമിയുമായി സഹകരിച്ച് ഐ.സി.ബി.എഫ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചെസ്സ് ടൂര്‍ണ്ണമെന്റ് ഐ. എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാനും ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടിയും പരസ്പരം കരുക്കള്‍ നീക്കി ഉദ്ഘാടനം ചെയ്തു. ടൂര്‍ണ്ണമെന്റില്‍ 150 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.ജില്ലാ പ്രസിഡന്റ് ജയപാല്‍ മാധവന്റെ അദ്ധ്യക്ഷതയില്‍ സമ്മാനവിതരണ ചടങ്ങ് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തൂ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ഐ.സി.സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ് , ഐ.സി.ബി.എഫ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബോബന്‍ , ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ , ഇന്‍കാസ് വൈസ് പ്രസിഡന്റ് താജുദ്ധീന്‍, ട്രഷറര്‍ ഈപ്പന്‍ തോമസ്സ് തുടങ്ങിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചൂവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍, ജനറല്‍ സെക്രട്ടറി മുനീര്‍ പള്ളിക്കല്‍, മറ്റു ഭാരവാഹികളായ ഫൈസല്‍, ഫാസില്‍, ഷെമീര്‍ പൊന്നൂരാന്‍, ദിജേഷ്, ഹാഷിം, ഉല്ലാസ് , മജ്ഞുഷ ശ്രീജിത്ത്, സിനില്‍ ജോര്‍ജ് തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു അരവിന്ദ് ,സൂരജ്,സലിം, സക്കീര്‍ , നൗഫല്‍, മനു, ആനീസ്, അനീഷ് രാജേഷ്, ശരത്,റാണേഷ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്ട്‌സ് കോഡിനേറ്റര്‍ ,സജി, ചെസ്സ് അക്കാഡമി മാസ്റ്റര്‍ ജെയ്‌സണ്‍ തോമസ്സ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ ശങ്കര്‍ നന്ദിയും പറഞ്ഞു
ഷഫീക് അറക്കല്‍