-->
ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി നടി മീര വാസുദേവനും ഭര്‍ത്താവ് വിപിനും. വിപിനെ ചേര്‍ത്ത് നിര്‍ത്തി മുത്തം നല്‍കുന്ന ചിത്രം ഉള്‍പ്പെടെ ചേര്‍ത്താണ് മീര വാസുദേവന്‍ ഈ പോസ്റ്റ് ഇട്ടത്. ഇന്‍സ്റ്റഗ്രാം റീല്‍സ് രൂപത്തിലാണ് മീര വാസുദേവന്റെ പോസ്റ്റ്. ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവിനെ കുറിച്ച് വളരെ കുറച്ചു മാത്രമെങ്കിലും, ഏറെ ഹൃദ്യമായ വരികള്‍ കുറിക്കുകയാണ് മീര വാസുദേവന്‍
ഒന്നാം വിവാഹ വാര്‍ഷിക ആശംസകള്‍ വിപിന്‍ പുതിയങ്കം.നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ കൂടുതല്‍ ശാന്തയായിരുന്നു. എന്നെ കുറച്ചുകൂടി ഗൗരവമായി കാണാനും ഞങ്ങളുടെ മകനെ കൂടുതല്‍ പൂര്‍ണ്ണമായി സ്‌നേഹിക്കാനും കഴിയും.. നിങ്ങള്‍ ഒരു മികച്ച ഭര്‍ത്താവാണ്, രസകരമായ ഒരു സൂപ്പര്‍ അച്ഛനാണ്, നിങ്ങള്‍ ഇപ്പോഴും ഞങ്ങളുടെ കുടുംബത്തെ ഒന്നിച്ചു നിര്‍ത്തുന്ന ആളായി തുടരുന്നു...അതേസമയം, എനിക്ക് വളരെ വ്യക്തമായി പറയാന്‍ കഴിയുന്നത്, എന്നോടൊപ്പമുള്ള ഓരോ നിമിഷവും നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ വളരുന്നു... നരച്ച മുടി , പ്രിയപ്പെട്ട വി.. വര്‍ഷങ്ങളോളം ഒരുമിച്ച് ചിരിക്കാനും ഒരുമിച്ച് ജീവിതം ആഘോഷിക്കാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു . മീര കുറിച്ചു.
കോയമ്പത്തൂരിലെ ക്ഷേത്രത്തില്‍ വെച്ച് വേണ്ടപ്പെട്ട കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു മീരയും വിപിനും ഒന്നായത്. മീര വാസുദേവന്‍ നായികയായ കുടുംബവിളക്ക് സീരിയലിലെ ഛായാഗ്രാഹകനായിരുന്നു വിപിന്‍.
വിവാഹ ശേഷം മീരയും വിപിനും ജീവിതത്തില്‍ ഒന്നിക്കാന്‍ ഇടയായ കുടുംബവിളക്ക് സീരിയല്‍ അവസാനിച്ചിരുന്നു. അത് കഴിഞ്ഞ് മധുരനൊമ്പരക്കാറ്റ് എന്ന പരമ്പരയില്‍ അമ്മായിയമ്മയുടെ വേഷത്തില്‍ നര പിടിപ്പിച്ച് അഭിനയിച്ച മീര വാസുദേവനെ പ്രേക്ഷകര്‍ കണ്ടു. വിപിന്‍ മറ്റു പരമ്പരകളില്‍ ഛായാഗ്രാഹകനായി തുടര്‍ന്നു. സൈബര്‍ ഇടത്തില്‍ ആക്ഷേപം ഉയരുമ്പോഴും, മീരയോ വിപിനോ അവര്‍ രണ്ടുപേരുടെയും പ്രായം എവിടെയും തുറന്നു പറഞ്ഞില്ല.
ആദ്യത്തെ രണ്ടു വിവാഹങ്ങളും നിയമപരമായി വേർപെടുത്തിയ ശേഷമാണ് മീര വിപിന്റെ ഭാര്യയായി മറ്റൊരു ജീവിതം ആരംഭിച്ചത്. രണ്ടാം വിവാഹത്തിൽ മീര ഒരു മകന്റെ അമ്മയായി. നടൻ ജോൺ കൊക്കനായിരുന്നു മീരയെ രണ്ടാമത് വിവാഹം ചെയ്തത്. വിവാഹമോചന ശേഷം ജോൺ നടി പൂജ രാമചന്ദ്രനെ വിവാഹം ചെയ്തിരുന്നു. ഏക മകൻ മീരയുടെ സംരക്ഷണത്തിലായിരുന്നു.