-->
തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ മീര വാസുദേവന്‍, മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയത് കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. വര്‍ഷങ്ങളോളം മീര കുടുംബവിളക്കിലെ സുമിത്രയായി ജീവിച്ചു. അതിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ മാത്രമല്ല, മറ്റൊരാളുടെ മനസ്സിലും മീര ഇടം നേടിയിരുന്നു, സീരിയലിന്റെ ക്യാമറമാന്‍ വിപിന്‍ പുതിയങ്കത്തിന്റെ മനസ്സില്‍.
അതെ കുടുംബവിളക്കിന്റെ ഉള്‍പ്പടെ നിരവദി സീരിയലുകളുടെ ക്യാമറമാന്‍ ആയ വിപിനാണ് മീരയുടെ ഭര്‍ത്താവ്. 2024 ല്‍ ആണ് മീര വാസുദേവന്റെയും വിപിന്റെയും വിവാഹം കഴിഞ്ഞത്. മീരയെക്കാള്‍ പ്രായം കുറഞ്ഞ ആളാണെങ്കിലും, അവരുടെ പ്രണയവും പക്വതയും അതിലും മുകളിലായിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള മനോഹര നിമിഷത്തെ കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ചും മീര വാസുദേവന്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വാചാലയായി. മീരയുടെ സ്നേഹത്തെ കുറിച്ച് വിപിനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇപ്പോഴിതാ ഫാദേ്‌സ് ഡേയില്‍ വിപിന് ആശംസകറിയിച്ച് മീര പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ‘അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി. നിരുപാധികമായ സ്നേഹവും, കരുതലും,ഞങ്ങൾക്ക് കൂടുതൽ ശക്തിയും അർത്ഥവും നൽകുന്നു വിപിൻ. അരിഹക്കും എനിക്കും ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ കൂടെയുള്ളപ്പോൾ ഏറെ മനോഹരമാണ്. നിങ്ങളെ ഞങ്ങളുടെ അരികിൽ കാണാനും ഞങ്ങളുടെ ഹോം എന്ന് വിളിക്കാനും കഴിയുന്നതിൽ അനുഗ്രഹീതരാണ്. ഞങ്ങൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അച്ഛാ! ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട വി. എന്നും എന്നെന്നും ഞങ്ങളുടേത് മാത്രമായിരിക്കുക’ മീര കുറിച്ചു.
പ്രമുഖ ഛായാഗ്രഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാള്‍ ആയിരുന്നു മീര വാസുദേവന്റെ ആദ്യ ഭര്‍ത്താവ്. 2005 ല്‍ വിവാഹിതരാവുകയും 2010 ല്‍ ആ ബന്ധം വേര്‍പിരിയുകയും ചെയ്തു. 2012 ല്‍ നടനും മോഡലുമായ ജോണ്‍ കൊക്കനുമായുള്ള വിവാഹം നടന്നു. ആ ബന്ധത്തിലാണ് മീരയ്ക്ക് മകന്‍ പിറന്നത്. 2016 ല്‍ ജോണ്‍ കൊക്കനുമായി വേര്‍പിരിഞ്ഞതിന് ശേഷം മീര മകനൊപ്പം സിംഗിള്‍ ലൈഫ് ജീവിക്കുകയായിരുന്നു. ഇപ്പോള്‍ മകനും മീരയ്ക്കും കൂട്ടാണ് വിപിന്‍.