Sunday, March 15, 2026 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 21 Apr 2025 11.31 AM

‘ഈശോയെ അപ്പം...ഈശോയെ അമ്മ...’ പെസഹ അപ്പം മുറിച്ചപ്പോള്‍ ഹാപ്പി ബര്‍ത്ത്ഡേ പാട്ടിന് ഞൊടിയിടയില്‍ ട്വിസ്റ്റ് നല്‍കി കൊച്ചുവിരുതന്‍; വൈറല്‍ വീഡിയോ

uploads/news/2025/04/776869/Untitled-3.jpg
Young kid super song when cutting pesaha appam (Image Source: Instagram)

കുട്ടിക്കുരുന്നുകളും വിരുതും കുറുമ്പും കുസൃതി നിറഞ്ഞ സംസാരവും കൊണ്ട് ചിലപ്പോഴെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലൈവായി മാറാറുണ്ട്. വളരെ നിഷ്കളങ്കമായി സംസാരിക്കുന്ന കുട്ടികളുടെ ചില വാചകങ്ങള്‍ ഒരു ദിവസം മുഴുവനിരുന്ന് ചിരിച്ചാല്‍ പോലും മതിയാകാത്ത നിലയിലുള്ള തമാശകളാകാറുണ്ട്. വിശേഷദിവസങ്ങളിലാണ് മിക്കപ്പോഴും കുസൃതിക്കുടുക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറാറുള്ളത്. കഴിഞ്ഞ ദിവസം ആഘോഷിച്ച ഈസ്റ്റര്‍ ദിനത്തിലും അത്തരം ചില തമാശകള്‍ സോഷ്യല്‍ മീഡിയ കാഴ്ചക്കാര്‍ക്ക് മുന്നില്‍ ചിരിക്കൂടാരം സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറ്റവും വൈറലായ വീഡിയോ ഒരു കുട്ടിക്കുറുമ്പന്റേതാണ്. പെസഹാ അപ്പം മുറിക്കുമ്പോള്‍ ഹാപ്പി ബെർത്ത് ഡേ പാടുകയാണ് ഈ വിരുതൻ. വീട്ടിലെ എല്ലാവർക്കുമൊപ്പം പെസഹാ അപ്പം മുറിക്കാൻ ഈ കുറുമ്പനും കൂടി. ആദ്യത്തെ കുരിശുവരയില്‍ തന്നെ ഇവൻ ചിരിപ്പടക്കം പൊട്ടിച്ചു. പിന്നാലെ പെസഹ അപ്പം മുറിച്ചപ്പോള്‍ നിഷ്കളങ്കത നിറച്ച്‌ ഹാപ്പി ബെർത്ത്​ഡേയും പാടി ഈ കൊച്ചുമിടുക്കന്‍.
മിടുക്കന്റെ കിടിലന്‍ ഹാപ്പി ബെർത്ത് ഡേ പാട്ടുകേട്ട് വീട്ടുകാർക്കും ചിരി സഹിക്കാൻ പറ്റാതാവുന്നത് വീഡിയോയില്‍ കാണാം. അവന്റെ ഹാപ്പി ബര്‍ത്ത്ഡേ പാട്ട് കേട്ടിട്ട് അടുത്ത് നില്‍ക്കുന്ന മുത്തശ്ശി പെസഹ അപ്പം ആണിത് എന്ന് പറഞ്ഞ് അവന് മനസിലാക്കി കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. അതോടെ അവൻ അത് വെച്ച്‌ പാട്ടുമുണ്ടാക്കി. ‘‘ഈശോയെ അപ്പം...ഈശോയെ അമ്മ...’’ എന്നായി പിന്ന​ത്തെ പാട്ട്. ഓശാന പാടിയത് ഓര്‍മ്മയില്ലേ എന്നൊക്കെ പറഞ്ഞു ​കൊടു​ക്കുമ്പോഴും വിരുതന്‍ തന്റെ പാട്ടില്‍ തന്നെ ലയിച്ചു നില്‍ക്കുകയാണ്. പൊട്ടിച്ചിരിക്കുന്ന വീട്ടുകാരെ കണ്ടാലറിയാം വീഡിയോ പ്ലാന്‍ ചെയ്ത് എടുത്തതല്ലെന്ന്.
വീഡിയോ പങ്കിട്ട് അധിക സമയം കഴിയും മുമ്പ് സംഭവം വൈറലായി. സൈബര്‍ മീഡിയയെ ചിരിപ്പിക്കുയാണ് ഈ കൊച്ചുമിടുക്കന്‍. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
‘ലെ ഈശോ :രാവിലെ എന്റെ അപ്പനും അമ്മയ്ക്കും വിളിച്ചല്ലോ, അവന്റെ ആ കുരിശു വര കണ്ടപ്പഴേ തോന്നി എന്തോ വരാനുണ്ടെന്ന്, നിന്നനില്‍പ്പില്‍ അല്ലെ അവൻ വരികള്‍ കണ്ടത്തി പാട്ട് സെറ്റ് ആക്കിയത്, അവന്റ ഉള്ളില്‍ ഒരു കലാകാരൻ ഒളിഞ്ഞിരിപ്പുണ്ട്...’ എന്നതടക്കമാണ് കമന്റുകള്‍. 20 ലക്ഷത്തിന് മുകളില്‍ ആളുകളിത് കണ്ടു കഴിഞ്ഞു.

Ads by Google
Monday 21 Apr 2025 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW