-->
സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. അതിൽ തന്നെ വന്യജീവികളുടെ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. വന്യജീവി ഫോട്ടോ ഗ്രാഫർക്ക് മുന്നിൽ പക്ഷികള്‍, ചെറിയ മൃഗങ്ങള്‍ തുടങ്ങി വലിയ മൃഗങ്ങള്‍ വരെ, ഫോട്ടോഗ്രാഫർമാരുടെ അടുത്തേക്ക് വരുന്നതും ഇരുവർക്കും ഹൃദയസ്പർശിയായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ ഒരു വന്യജീവി ഫോട്ടോഗ്രാഫർക്ക് ലഭിക്കാവുന്ന ഒരു സുന്ദര നിമിഷം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. കാട്ടിലെ ഒരു ഫോട്ടോഗ്രാഫർക്ക് തന്റെ കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുന്ന അമ്മ ചീറ്റയുടെ വീഡിയോയാണ് ദൃശ്യങ്ങളിൽ.
വിഡിയോയിൽ ഒരു ഫോട്ടോഗ്രാഫർക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട അമ്മ ചീറ്റ ഒടുവില്‍ അതിന്റെ കുഞ്ഞുങ്ങളെ അയാള്‍ക്ക് പരിചയപ്പെടുത്തുന്നത് കാണാം. ചീറ്റ ആ പുരുഷനോട് വളരെ അടുപ്പത്തിലായ ശേഷമാണ് തന്റെ കുഞ്ഞുങ്ങളെ പകർത്താൻ ഫോട്ടോഗ്രാഫർക്ക് കാണിച്ചു കൊടുക്കുന്നത്. "അമ്മ ചീറ്റ തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെടുത്തുന്നു" എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
റെഡ്ഡിറ്റില്‍ 'RealRock_n_Rolla' എന്ന ഹാൻഡില്‍ പങ്കുവച്ച വീഡിയോ 11,000-ത്തിലധികം വോട്ടുകള്‍ നേടി.
നിരവധി കമന്റുകൾ ഈ വിഡിയോയ്ക്ക് താഴെ വരുന്നുണ്ട്. മനുഷ്യനില്‍ ആ മൃഗം കാണിച്ച വിശ്വാസത്തെക്കുറിച്ചാണ് കുറിച്ചത്, മറ്റു ചിലർ കാട്ടുമൃഗത്തിന്റെ വിശ്വാസം നേടിയെടുക്കാൻ ഫോട്ടോഗ്രാഫർ കാണിച്ച 'ക്ഷമ'യെ അഭിനന്ദിച്ചു.
Mama cheetah introduces a photographer to her little cubs byu/RealRock_n_Rolla inMadeMeSmile