Friday, March 13, 2026 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 03.13 PM

ലഹരി കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

shine tom chacko, arrested
photo; instagram

കൊച്ചി; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.

ഷൈന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ്.

ലഹരി ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകള്‍ എന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് ഷൈന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW