-->
തറ തൂത്തുവാരുകയും കാര്‍പ്പെറ്റുകള്‍ കഴുകുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, അധികൃതര്‍ ഇത് സ്ഥിരീകരിക്കുകയോ എന്തെങ്കിലും പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ല.
90 -കളിലെ ഒരു ജനപ്രിയ ഗാനത്തിന് അനുസരിച്ചാണ് അധ്യാപകര്‍ നൃത്തം ചെയ്യുന്നത്. എന്നാല്‍, ആ സമയത്ത് വിദ്യാര്‍ത്ഥികളെ കൊണ്ട് തറ വൃത്തിയാക്കിപ്പിക്കുകയും കാര്‍പെറ്റ് കഴുകാന്‍ നിര്‍ബന്ധിതരാക്കുകയും, കര്‍ട്ടന്‍ വൃത്തിയാക്കിപ്പിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഗംഗേഷ് എന്ന യൂസറാണ് ആദ്യം ഈ വീഡിയോ എക്സില്‍ ഷെയര്‍ ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് അധ്യാപകര്‍ക്ക് നേരെ ഉയര്‍ന്നത്.
വീഡിയോ തുടങ്ങുമ്പോള്‍ തന്നെ ഒരു ടീച്ചര്‍ ഒറ്റയ്ക്ക് ഡാന്‍സ് ചെയ്യുന്നത് കാണാം. പിന്നീട് മറ്റ് ചിലര്‍ കൂടി അവര്‍ക്കൊപ്പം ചേരുന്നു. അത് വിദ്യാര്‍ത്ഥിനികള്‍ ആണെന്നാണ് കരുതുന്നത്. അതേസമയത്ത് മറ്റൊരു ഭാഗത്ത് അധ്യാപികമാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് നില്‍ക്കുന്നതാണ് കാണുന്നത്. അവര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് തറ വൃത്തിയാക്കിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍, അതേസമയം വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂള്‍ വൃത്തിയാക്കിക്കുന്നത് ദിവസേന ചെയ്യുന്നതാണോ, അതോ എന്തെങ്കിലും പ്രത്യേക പരിപാടി നടക്കുന്നതിന്റെ ഭാഗമായിട്ടാണോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. അധ്യാപികയും വിദ്യാര്‍ത്ഥികളും നൃത്തം ചെയ്യുന്നതല്ല ആളുകളുടെ വിമര്‍ശനം ഏറ്റുവാങ്ങിയത് മറിച്ച് വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലീനിംഗ് ജോലികള്‍ ചെയ്യിച്ചതാണ്.
#मेरठ में मैडम का डांस..#स्कूल में शिक्षिकाएं कर रही डांस..#कृष्णपुरी के सरकारी विद्यालय में बच्चों से झाड़ू लगाने, दरियां धोने और पर्दे धुलवाने का मामला..वीडियो सोशल मीडिया पर वायरल..#Meerut #ViralVideo @DmMeerut @CMOfficeUP pic.twitter.com/xguAhwaMVg— पत्रकार गंगेश पाण्डेय (@GangeshReporter) April 12, 2025