Sunday, March 15, 2026 Last Updated 55 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 12.52 PM

ഒരു വാഴപ്പഴത്തിന് 500 രൂപ: വാര്‍ത്തകളില്‍ ഇടംപിടിച്ച് ഇസ്താംബുള്‍ വിമാനത്താവളം

500, rupees, banana, istambul, airport

പൊതുവെ വിമാനത്താവളങ്ങളില്‍ സാധനങ്ങള്‍ക്ക് വില കൂടുതലാണെങ്കിലും ഈ എയര്‍പോര്‍ട്ടിലെ ഭക്ഷ്യവസ്തുക്കളുടെ വില യാത്രക്കാരെ അമ്പരപ്പിക്കുകയാണ്. ഇസ്താംബുള്‍ വിമാനത്താവളമാണ് ഇപ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കൂടുതലിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍ ഏറ്റവും അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ പോലും പ്രീമിയം വിലയ്ക്കാണ് വില്‍ക്കുന്നത് എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഒരു വാഴപ്പഴത്തിന്റെ വില കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും. £5, അതായത് 565 രൂപ. തുര്‍ക്കിയിലെ പ്രധാന വിമാനത്താവളമായ ഇസ്താംബുളില്‍ പ്രതിദിനം ശരാശരി 220,000 യാത്രക്കാര്‍ എത്താറുണ്ട്. യാത്രക്കാരെ എല്ലാം ബുദ്ധിമുട്ടിലാക്കും വിധം അതിരുകടന്ന വിലയാണ് ഭക്ഷ്യവസ്തുക്കള്‍ക്ക് ഈടാക്കുന്നത് എന്നാണ് യാത്രക്കാരുടെ പരാതി.

ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ഡെല്ല സെറയുടെ അഭിപ്രായത്തില്‍, ഭക്ഷണപാനീയങ്ങള്‍ക്ക് യൂറോപ്പിലെ ഏറ്റവും വിലകൂടിയ വിമാനത്താവളമാണ് ഇസ്താംബുള്‍ വിമാനത്താവളം. മക്‌ഡൊണാള്‍ഡ്സ്, ബര്‍ഗര്‍ കിംഗ് പോലുള്ള പൊതുവിപണിയില്‍ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്ന ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍ പോലും അവരുടെ പ്രധാന വിഭവങ്ങള്‍ ഇത്രയേറെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നില്ല എന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ മികച്ചതാണെങ്കിലും ഭക്ഷ്യവസ്തുക്കളുടെ ഉയര്‍ന്ന വില താങ്ങാന്‍ ആകുന്നില്ല എന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം.

Ads by Google
Saturday 19 Apr 2025 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW