Friday, March 13, 2026 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 08.53 AM

ഹോട്ടലിലെ ഷൈന്റെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍വിളി രേഖകളും ശേഖരിച്ചു ; ചോദ്യാവലിയുമായി പോലീസ് കാത്തിരിക്കുന്നു

uploads/news/2025/04/776595/shine-coat.jpg

കൊച്ചി: പോലീസ് എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് പോലീസിന് മുന്നിലെത്തിയേക്കും. പോലീസിനെ കണ്ട് ഓടിയത് എന്തിനാണെന്ന ചോദ്യത്തിനായിരിക്കും പ്രധാനമായും ഷൈന്‍ ഉത്തരം നല്‍കേണ്ടി വരിക. ഇന്ന് പോലീസിന് മുന്നിലെത്താന്‍ പോകുന്ന നടനോട് ചോദിക്കാന്‍ പോലീസ് പ്രത്യേകം ചോദ്യാവലി തന്നെ തയ്യാറാക്കയിരിക്കുകയാണ്.

എറണാകുളം നോര്‍ത്ത് പോലീസായിരിക്കും ഷൈനോട് ചോദിക്കാനുളള പ്രത്യേക ചോദ്യാവലി തയ്യാറാക്കിയത്് ഷൈന്‍ താമസിച്ച എറണാകുളത്തെ ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങള്‍, ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ നടനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹോട്ടലില്‍ പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങളുടെ ചുരുളഴിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. നടനോട് ചോദിക്കാന്‍ 32 ല്‍ പരം ചോദ്യങ്ങളാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയാറാക്കിയിട്ടുള്ളത്. കൊച്ചിയിലെ മൂന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകരുമായി ഷൈന്‍ ഫോണില്‍ സംസാരിച്ചു. ഇന്ന് ഹാജരായില്ലെങ്കിലും പ്രശ്‌നമില്ലെന്നാണ് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Ads by Google
Ads by Google
TRENDING NOW