Thursday, March 12, 2026 Last Updated 56 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 18 Apr 2025 10.13 AM

ഡാന്‍സാഫ് ഷൈന്റെ മുറിയിലെത്തിയത് മറ്റൊരാളെ തേടി ; ; ഷൈന്റെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു ; ടവര്‍ ലൊക്കേഷന്‍ പൊള്ളാച്ചിയിലെന്ന് സൂചന

uploads/news/2025/04/776534/shine-tom-chacko.jpg

കൊച്ചി: ആഡംബര ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ട ഷൈന്‍ ടോം ചാക്കോയുടെ ടവര്‍ ലൊക്കേഷന്‍ പൊള്ളാച്ചിയിലെന്ന് സൂചന. കേസില്‍ ഷൈന്റെ കൊച്ചിയിലെ ആഡംബര ഹോട്ടലിലെ മുറിയില്‍ പോലീസ് എത്തിയത് മറ്റൊരാളെ തേടിയെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഷൈന്റെ മുറിയില്‍ ഉണ്ടാകും എന്ന വിലയിരുത്തലിലാണ് ഡാന്‍സാഫ് അകത്തുകയറിയത്. ഷൈന്റെ മുറയില്‍ എത്തിയവരില്‍ നിന്നും പോലീസ് മൊഴിയെടുത്തു.

മുറിയില്‍ എത്തിയ യുവതികള്‍ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും ഒരാളുമായി ഷൈനിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. അതേസമയം നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണി സജീറിനെ തേടിയാണ് ഡാന്‍സാഫ് ആഡംബര ഹോട്ടലിലേയ്ക്ക് എത്തിയതെന്ന് വിവരമുണ്ട്.

ഷൈന്‍ ആഡംബര ഹോട്ടലിലേക്ക് ബൈക്കിലാണ് എത്തിയതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ബൈക്ക് പുറത്ത് നിര്‍ത്തിയ ശേഷം ഉള്ളിലേക്ക് നടന്ന് കയറി. ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ശേഷം ഓണ്‍ലൈന്‍ ടാക്‌സിയില്‍ കടന്നു കളയുകയായിരുന്നു. ഷൈനിനെ ആഡംബര ഹോട്ടലില്‍ എത്തിച്ച ബൈക്ക് യാത്രികനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഷൈനെതിരേ ആരോപണം ഉന്നയിച്ച നടി വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാനുള്ള നീക്കം എക്‌സൈസ് ഉപേക്ഷിച്ചു. പരാതി ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കുമെന്നും എക്‌സൈസ് വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോയുടെ ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത് നടന്‍ തമിഴ്‌നാട്ടിലാണ് എന്നാണ്. ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. നടന്‍ മടങ്ങിയെത്തുമ്പോള്‍ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

പ്രതിയല്ലാത്തതിനാല്‍ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. കൊച്ചി കലൂരില്‍ ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനക്കിടെയാണ് നടന്‍ ഓടി രക്ഷപ്പെട്ടത്. ലഹരി ഇടപാടുകാരന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന. ഒരു നടന്‍ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയത് വളരെ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW