-->
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേിടയ മുംബൈ ഇന്ത്യൻസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാലാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് മുംബൈ നായകന്ർ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
ഹൈദരാബാദ് ബാറ്റിംഗ് നിരക്ക് അടിച്ചു തകര്‍ക്കാനുള്ള സാഹചര്യമാണ് വാംഖഡെയില്‍ ഒരുങ്ങിയിരിക്കുന്നത്. പഞ്ചാബ് കിംഗ്സിന്റെ 245 റൺസ് അനായാസം മറികടന്ന്, തുടർതോൽവികൾ കുടഞ്ഞെറിഞ്ഞ കരുത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. അതേസമയം, അപരാജിതരായി കുതിച്ച ഡൽഹി ക്യാപിറ്റൽസിനെ റണ്ണൗട്ടാക്കി വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, മിച്ചൽ സാൻ്റ്‌നർ, ദീപക് ചാഹർ, ട്രെന്‍റ് ബോൾട്ട്, ജസ്പ്രീത് ബുംറ, കർൺ ശർമ്മ.
സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, അനികേത് വർമ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, സീഷൻ അൻസാരി, മുഹമ്മദ് ഷാമി, ഇഷാൻ മലിംഗ.