Sunday, March 15, 2026 Last Updated 52 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 05.29 PM

അയ്യോ വേണ്ട, കഴിക്കല്ലേ ; മണ്ണ് കഴിക്കുമെന്ന് ഭാര്യ ; ഭര്‍ത്താവിനെ പറ്റിക്കാൻ ഭാര്യയുടെ പ്രാങ്ക്; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ

uploads/news/2025/04/776444/1000439422.jpg
Wife pranks husband (Image Source: Instagram)

സോഷ്യൽ മീഡിയയിൽ പങ്കിടുന്ന വീഡിയോ കൾ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്. അതിൽ തന്നെ ആരെയും വേദനിപ്പിക്കാത്ത ചിരി പകരുന്ന പ്രാങ്ക് വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ അത്തരത്തിൽ ചിരിപ്പിക്കുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കടൽ ബീച്ചിൽ ഭർത്താവിനും മകൾക്കുമൊപ്പം സായാഹ്നം ആസ്വദിക്കുന്ന ഭാര്യ മണ്ണ് വാരി തിന്നാൻ പോകുന്നു എന്ന് പറഞ്ഞ് ഭർത്താവിനെ പറ്റിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങൾ.
വലിയൊരു പ്ലാസ്റ്റിക് സ്പൂണില്‍ മണ്ണ് വാരിയെടുത്ത് കഴിക്കുന്ന യുവതിയെ ദൃശ്യങ്ങളിൽ കാണാം. ഇതുകണ്ട ഭർത്താവ് അമ്പരന്നു നോക്കുന്നതും വിഡിയോയിൽ ഉണ്ട്. ഭർത്താവും കുട്ടിയും ഇരിക്കുന്നിടത്തേക്ക് തിരിഞ്ഞ് നിന്ന് ക്യാമറ ഓണ്‍ ചെയ്തതിന് ശേഷം താൻ മണ്ണ് കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് യുവതി ഇത് കഴിക്കുന്നത്.
എന്നാല്‍ യുവതി ശരിക്കും കഴിക്കുന്നത് മണ്ണല്ല. കുക്കീസിനെ മണ്ണ് പോലെ പൊടിച്ചെടുത്തിന് ശേഷം സ്പൂണിലാക്കി യുവതി കഴിക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഇത് ഭർത്താവിന് അറിയില്ല.
മണ്ണ് കഴിക്കരുതെന്ന് ഭർത്താവ് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ യുവതി ഇതൊന്നും കേള്‍ക്കാൻ കൂട്ടാക്കാതെ കഴിക്കുന്നുണ്ട്. "മണ്ണ് കഴിക്കുന്നത് വൃത്തിഹീനമാണ്. ഇത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും..." എന്നൊക്കെ ഭർത്താവ് പറയുന്നുണ്ടെങ്കിലും യുവതി ഇതൊന്നും ശ്രദ്ധിക്കാതെ മണ്ണെന്ന വ്യാജേനെ കുക്കീസ് പൊടി ചവച്ച്‌ കഴിക്കുന്നു. കഴിക്കുന്നതിനിടെ മണ്ണിന്റെ രുചിയെ കുറിച്ചും യുവതി പറയുന്നുണ്ട്.
കൂടാതെ ഭർത്താവിനോടും മണ്ണ് രുചിച്ച്‌ നോക്കാൻ യുവതി ആവശ്യപ്പെടുന്നു. യുവതി മണ്ണ് കഴിക്കുമ്പോഴുള്ള ഭർത്താവിന്റെ മുഖഭാവമാണ് വീഡിയോയിലെ ഹൈലൈറ്റ്. താൻ മണ്ണ് കഴിക്കുന്നതുകണ്ട ഭർത്താവ് ശരിക്കും മണ്ണെടുക്കുകയും കഴിക്കാൻ ശ്രമിച്ചെന്നും ഭർത്താവിനെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. പലതരം രസമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നത്.

Ads by Google
Thursday 17 Apr 2025 05.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW