-->
ഗ്ലാമറസ് വേഷങ്ങളിൽ നിന്നും ക്യാരക്ടർ റോളുകളിൽ തിളങ്ങി തെന്നിന്ത്യയുടെ താരറാണിയായി മാറിയ നടിയാണ് തമന്ന. തമിഴിൽ മാത്രമല്ല ഹിന്ദി, തെലുങ്ക്, കന്നട, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ അഭിനയ പ്രാധാന്യമുള്ള ധാരാളം കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
അഭിനയത്തിനൊപ്പം ഫാഷൻ ലോകത്തും തൻ്റേതായ ചുവടുവെപ്പ് നടത്താൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ഏറെ നാൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ തമന്നയും വിജയ് വർമയും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇരുവരും അത് തുറന്നു സമ്മതിക്കുകയും ചെയ്തു.
ഇപ്പോഴിതാ ചുവപ്പ് സല്‍വാറിലുളള ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ചിത്രങ്ജള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
നിലവിൽ വിജയ് വർമ്മയുമായി തമന്ന വേർപരിഞ്ഞതായുള്ള വാർത്തകളാണ് സോഷ്യൽമീഡിയയിൽ കാണുന്നത്. അഭ്യൂഹങ്ങൾക്കിടയിലും അഭിനയത്തിൽ സജീവമാണ് താരം.