Friday, March 13, 2026 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 02.14 PM

ക്യു.കെ.ഐ.സി ഇന്‍ജാസ് സ്‌പോര്‍ട്‌സ്‌ഫെസ്റ്റ്; വൈറ്റ് ആര്‍മി ഓവറോള്‍ ചാമ്പ്യന്മാര്‍

uploads/news/2025/04/776413/54.jpg

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങിനു കീഴില്‍ സംഘടിപ്പിച്ച ഇന്‍ജാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ 145 പോയന്റ് നേടി വൈറ്റ് ആര്‍മി ഓവറോള്‍ ചാമ്പ്യന്മാരായി.
മത്സരാര്‍ത്ഥികളെ വിവിധ കാറ്റഗറികളായി തിരിച്ച് ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, നീന്തല്‍, പഞ്ചഗുസ്തി എന്നീ മത്സരങ്ങളിലായി സംഘടിക്കപ്പെട്ട ഇന്‍ജാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് കഴിഞ്ഞ ദിവസം നടന്ന ട്രാക് & ഫീല്‍ഡ് ഇനങ്ങളോടെയാണ് സമാപനം കുറിച്ചത്.
വാശിയേറിയ മത്സരങ്ങള്‍ അരങ്ങേറിയ അവസാന ദിനത്തില്‍ 110 പോയന്റോടെ യെല്ലോ സ്‌ട്രൈക്കേഴ്‌സ് റണ്ണറപ്പായും, 92 പോയന്റോടെ റെഡ് വാരിയേഴ്‌സ് സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി, ഉമര്‍ ഫൈസി, ട്രഷറര്‍ മുഹമ്മദലി മൂടാടി, നിയാസ് കാവുങ്ങല്‍, സിദ്ധീഖലി, അന്‍വര്‍ഷ, ഇസ്മാഇല്‍ എന്നിവര്‍ വിജയികള്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു.
അബ്ദുല്‍ ഹക്കീം പിലാത്തറ, സെലു അബൂബക്കര്‍, ഷഹാന്‍ വി.കെ, മുഹമ്മദ് ഫബില്‍, അര്‍ഷദ്, മുഹമ്മദ് റിഫാഷ്, ജംഷീര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഷഫീക് അറക്കല്‍

Ads by Google
Thursday 17 Apr 2025 02.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW