-->
ഡൽഹി : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൌളിംഗ് തിരഞ്ഞെടുത്തു. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താനാണ് ഡൽഹിയുടെ ശ്രമം. 8-ാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. ഇരുടീമുകളും മാറ്റമില്ലാതെയാണ് ഇന്നിറങ്ങുന്നത്.
രാജസ്ഥാൻ റോയൽസ് - പ്ലെയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ.
കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ഒമ്പത് വിക്കറ്റിന്റെ തോൽവിയാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. മുംബൈയോട് 12 റൺസിന്റെ തോൽവിയാണ് ഡൽഹി ഏറ്റുവാങ്ങിയത്. രാജസ്ഥാൻ ആറ് മത്സരങ്ങളിൽ നിന്ന് നാല് തോൽവിയു രണ്ട് ജയവുംമായി എട്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ അഞ്ചുമത്സരങ്ങളിൽ നിന്ന് ഒരു തോൽവി മാത്രമുള്ള ഡൽഹി രണ്ടാം സ്ഥാനത്തുണ്ട്.