Sunday, March 15, 2026 Last Updated 53 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 12.32 PM

'ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച് ടോയ്‌ലറ്റ് പേപ്പര്‍ പോലെ തോന്നി': ജീവനക്കാരിയുടെ രാജിക്കത്ത് പങ്കുവച്ച് കമ്പനി ഡയറക്ടര്‍

singapore, woman, share, employee, brutal, resignation, note

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ ഒരു ജീവനക്കാരി ടോയ്ലറ്റ് പേപ്പറില്‍ എഴുതിയ രാജിക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രാജിക്കത്ത് പൊതുസമൂഹത്തിന് മുന്നില്‍ പങ്കുവച്ചിരിക്കുന്നത് കമ്പനിയുടെ ഡയറക്ടറും. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടാലന്റ് അക്വിസിഷന്‍ സ്ഥാപനമായ സമ്മിറ്റ് ടാലന്റ് ഡയറക്ടര്‍ ഏഞ്ചല യോയാണ് രാജി ലിങ്ക്ഡ്ഇനില്‍ പങ്കുവച്ചത്. രാജിക്കത്ത് ഒരു പുരുഷ സ്റ്റാഫാണ് എഴുതിയതെന്ന് കുറിച്ച് കൊണ്ടാണ് അവര്‍ കത്ത് പുറത്ത് വിട്ടത്.

കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. 'ഈ കമ്പനി എന്നോട് പെരുമാറിയതിന്റെ പ്രതീകമായി എന്റെ രാജിക്കായി ഞാന്‍ ഇത്തരമൊരു പേപ്പര്‍ തെരഞ്ഞെടുത്തു. ഞാന്‍ വിടുന്നു.' രാജിക്കത്ത് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലായി. 'ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച ടോയ്‌ലറ്റ് പേപ്പര്‍ പോലെ എനിക്ക് തോന്നി, പിന്നീട് രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപേക്ഷിക്കപ്പെട്ടു' കത്തിലെ വരികള്‍ കടമെടുത്ത് ഏഞ്ചല എഴുതി. എന്തുകൊണ്ട് ജോലി ഉപേക്ഷിക്കുന്നുവെന്ന് ഒരു ജീവനക്കാന്‍ വിശദീകരിച്ചപ്പോള്‍ എന്റെ ഉള്ളില്‍ തങ്ങിനിന്ന വാക്കുകള്‍ ഇതായിരുന്നു. ജീവിക്കാരോട് അവരെ വിലമതിക്കുന്നതായി തോന്നിപ്പിക്കുകയെങ്കിലും വേണമെന്നും അവരെ സങ്കടത്തോടെയല്ല, നന്ദിയോടെ പോകാന്‍ അനുവദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതാകണം കമ്പനിയുടെ സംസ്‌കാരമെന്നും അത്തരമൊരു ചെറിയ ചിന്തയും പ്രവര്‍ത്തിയും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും അത് ഇന്ന് തന്നെ തുടങ്ങണമെന്നും അവരെഴുതി.

കുറിപ്പിന് നിരവധി പേരാണ് നല്ല ഉപദേശമെന്ന് മറുപടി നല്‍കിയത്. മറ്റ് ചിലര്‍ കമ്പിയാകില്ല പ്രശ്‌നം മറിച്ച് ഇടയ്ക്ക് നില്‍ക്കുന്ന മാനേജര്‍മാരാകാമെന്നും എഴുതി. ഓരോ പേപ്പറും വിലപ്പെട്ടതാണ്, ടോയ്‌ലറ്റ് പേപ്പര്‍ പോലും. ദയവായി ടോയ്‌ലറ്റ് പേപ്പര്‍ അതിന്റെതായ ആവശ്യത്തിന് ഉപയോഗിക്കുകയെന്നാണ് ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്.

Ads by Google
Wednesday 16 Apr 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW