Sunday, March 15, 2026 Last Updated 57 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 10.52 AM

കോടതി സീല്‍ ചെയ്ത കടയുടെ ചില്ലുകൂട്ടില്‍ കുടുങ്ങി അങ്ങാടിക്കുരുവി: രണ്ട് ദിവസമായി പട്ടിണിയില്‍, ഒടുവില്‍ മോചനം

kannur, sparrow, rescue

കണ്ണൂരില്‍ കോടതി സീല്‍ചെയ്ത കടയുടെ ചില്ലുകൂട്ടില്‍ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ട് ദിവസത്തിനുശേഷം മോചനം. ഉളിക്കല്‍ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി കുടുങ്ങിയത്. വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തുകയും ആറുമാസം മുന്‍പ് കട അടച്ചുപൂട്ടുകയുമായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് ചില്ലുകൂടിന് മുകളിലെ ഒരു വിടവിലൂടെ കുരുവി അകത്തുകയറിയത്. എന്നാല്‍ തിരിച്ചുകയറാന്‍ സാധിച്ചില്ല. ശബ്ദമുണ്ടാക്കി തുടങ്ങിയതോടെയാണ് നാട്ടുകാര്‍ കുരുവിയെ ശ്രദ്ധിച്ചത്. സ്വയം രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും നടന്നില്ല. ഷട്ടറിനും ഗ്ലാസിനുമിടയില്‍ ഭക്ഷണമില്ലാതെ കുരുവി കഴിച്ചുകൂട്ടി കേസില്‍പ്പെട്ടതിനാല്‍ ഫയര്‍ഫോഴ്‌സിനോ നാട്ടുകാര്‍ക്കോ സ്വയം കട തുറക്കാനും സാധിക്കില്ല.

ഒടുവില്‍ നാട്ടുകാര്‍ നൂലില്‍ കെട്ടി വെള്ളവും അരിയും നല്‍കി. സംഭവം ജില്ലാ കളക്ടറെ അറിയിച്ചു. സീല്‍ ചെയ്ത പൂട്ടുതുറന്ന് കിളിയെ രക്ഷിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. പഞ്ചായത്ത് സെക്രട്ടറിക്ക് കട തുറക്കാന്‍ അനുമതി നല്‍കി. ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദും സ്ഥലത്തെത്തിയതോടെ കട തുറന്നു. രണ്ട് ദിവസത്തെ തടവിനുശേഷം അങ്ങാടിക്കുരുവി ആകാശത്തേക്ക് പറന്നുയര്‍ന്നു.

Ads by Google
Wednesday 16 Apr 2025 10.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW