Friday, March 13, 2026 Last Updated 18 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 03.27 PM

അപ്പോ ഇതായിരുന്നല്ലേ ആ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍; കരീനയ്ക്കൊപ്പം പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം, ഡ്രാമ ത്രില്ലര്‍ ‘ദായ്റ’യുടെ അപ്ഡേറ്റ് പങ്കിട്ട് കരീന കപൂര്‍ ഖാന്‍

മലയാളികളുടെ സ്വന്തം പൃഥ്വിരാജിന്റെ പുതിയ പ്രൊജക്ട് ബോളിവുഡിന്റെ പ്രിയ താരസുന്ദരി കരീന കപൂറിനൊപ്പമാണ്. ഇപ്പോഴിതാ അതിന്റെ വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് കരീന.
Kareena Kapoor Khan, Prithviraj Sukumaran , Meghna Gulzar's Daayra
Kareena Kapoor Khan with Prtihviraj Sukumaran (Image Source: Instagram)

അഭിനേതാവ്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന മലയാളികളുടെ സ്വന്തം താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റെ ഏറ്റവും വലിയ പ്രൊജക്ടായ മോഹന്‍ലാല്‍ നായകനായി എത്തിയ ‘എമ്പുരാന്‍’ ബോക്സോഫില്‍ തരംഗം സൃഷ്ടിക്കുകയാണ്. റിലീസിനു മുമ്പു തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമ വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം തുടരുകയാണ്. താരത്തിന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകരില്‍ കൗതുകയും സന്തോഷങ്ങളും നിറയ്ക്കാറുണ്ട്.
അക്കൂട്ടത്തില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കരീന കപൂറിനെയും പൃഥ്വിരാജ് സുകുമാരനെയും മുംബൈയിൽ ഒരുമിച്ച് കണ്ടപ്പോള്‍ മുതല്‍ പുതിയ പ്രൊജക്ട് വെയിറ്റിംഗിലാണെന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്നുമുതല്‍ ഇവര്‍ ഒരുമിച്ചുള്ള പ്രൊജക്ടിനെക്കുറിച്ചുള്ള ആവേശത്തിലായിരുന്നു ആരാധകര്‍.
ഇപ്പോഴിതാ കരീന കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആ സന്തോഷവാര്‍ത്ത പങ്കിട്ടിരിക്കുകയാണ്. മേഘ്‌ന ഗുൽസാറിന്റെ വരാനിരിക്കുന്ന ക്രൈം ത്രില്ലർ ദയ്‌റയിൽ അവർ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നാണ് താരം സ്ഥിരീകരിച്ചത്. കരീന ഇൻസ്റ്റാഗ്രാമിൽ പൃഥ്വിരാജിനും ചലച്ചിത്ര നിർമ്മാതാവ് മേഘ്‌നയ്ക്കുമൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കിട്ടാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരു ഫോട്ടോയിൽ കരീനയും പൃഥ്വിരാജും തീവ്രമായ ലുക്കുകൾ കൈമാറുന്നതും മറ്റൊന്നിൽ മൂവരും പുഞ്ചിരിക്കുന്നതും കാണാം. ‘‘ഞാൻ എപ്പോഴും ഒരു സംവിധായകന്റെ നടിയാണെന്ന് പറഞ്ഞിട്ടുണ്ട്... ഇത്തവണ നമ്മുടെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ മേഘ്ന ഗുല്‍സാര്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കാത്തിരിക്കാനാവില്ല, പൃഥ്വിയുടെ സൃഷ്ടികളെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. എന്റെ സ്വപ്ന ടീമിന്, ദായ്റ...നമുക്ക് ഇത് ചെയ്യാം....’’ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കരീന കുറിച്ചത്.
ചിത്രങ്ങള്‍ ശ്രദ്ധിക്ക​പ്പെട്ടതോടെ കമന്റ് ബോക്സും നിറഞ്ഞു. ‘‘രണ്ടും എന്റെ പ്രിയപ്പെട്ടവരാണ്, ഇത് രസകരമായ ഒന്നായിരിക്കും, ഇതിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കാനാവില്ല, ‘ഗോട്ട്’ കോമ്പിനേഷന്‍...’’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.

Ads by Google
Tuesday 15 Apr 2025 03.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW