Friday, March 13, 2026 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 03.20 PM

ഗ്രാഫിക് വിസ്മയവുമായി പ്രജിത്തിന്റെ ചിത്രസിനിമ: 'ദേവദാസി' കലാംസ് വേള്‍ഡ് റെക്കോര്‍ഡ് പുരസ്‌ക്കാരനിറവില്‍

uploads/news/2025/04/776013/cc-2.jpg

ദോഹ: ദൃശ്യകലയില്‍ വേറിട്ട പരീക്ഷണവുമായി യു ട്യു ബിലൂടെ
റിലീസ് ചെയ്ത ലോകത്തിലെ പ്രഥമ ഗ്രാഫിക് നോവല്‍ ചിത്ര സിനിമ 'ദേവദാസി'ക്ക് എ പി ജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള കലാംസ് വേള്‍ഡ് റെക്കോര്‍ഡ് പുരസ്‌ക്കാരം ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍
വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു
യു ട്യു ബിലൂടെ റിലീസ് ചെയ്ത സിനിമ ഇതിനകം ഒരുലക്ഷത്തില്‍ പരം ആളുകളാണ് കണ്ടുകഴിഞ്ഞത്.റേഡിയോ നാടക മത്സരത്തില്‍ പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ ദേവദാസി നാടകത്തിന്റെ ശബ്ദരൂപത്തെയാണ് എ ഐ ടൂള്‍ ഉപയോഗപെടുത്തി ഗ്രാഫിക് പശ്ചാതലത്തില്‍ അഭിനേതാ
ക്കളുടെ ഫോട്ടോകള്‍ ചേര്‍ത്തുവച്ച്
പ്രജിത്ത് രാമകൃഷ്ണന്‍
ഗ്രാഫിക് നോവല്‍ ചിത്രസിനിമ
സംവിധാനം ചെയ്തിരിക്കുന്നത്.ഖത്തര്‍ പ്രവാസികളായ പ്രജിത്ത് രാമകൃഷ്ണനും ജീവിതപങ്കാളി ആരതി പ്രജിത്തും മക്കളുമടങ്ങുന്ന സകുടുംബം പ്രധാന കഥാപാത്രങ്ങളായിട്ടുള്ള ചിത്ര സിനിമയില്‍ ഖത്തറിലെ നാടക ഹ്രസ്വ സിനിമാ മേഖലയില്‍ നിന്നുള്ളവരും വിവിധ കഥാപാത്രങ്ങളായിട്ടുണ്ട്.
5000 ത്തിലേറെ ഫോട്ടോകളില്‍ നിന്നും
അനുയോജ്യമായ 400ല്‍ പരം ചിത്രങ്ങള്‍
ഉപയോഗിച്ച് 18മാസം കൊണ്ട് തയ്യാറാക്കിയ ചിത്ര സിനിമയുടെ ശബ്ദമിശ്രണവും, എഡിറ്റിങ്ങും കളറിങ്ങും പ്രജിത്ത് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
നവലോകത്തെ സാങ്കേതിക തികവിലും മികവിലും ഒരുക്കിയ ഈ ചിത്ര സിനിമ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്നതും കലയുടെ ലിംഗനീതിയുമായിബന്ധപ്പെട്ട ശക്തമായ സന്ദേശവും നല്‍കുന്നു.
മലയാളത്തോടൊപ്പം സിനിമയിലെ മുഖ്യകഥാപാത്രമായ ദേവദാസിയുടെ സംഭാഷണം തമിഴിലാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്രാഫിക് നോവല്‍ സിനിമ മുശരിബ്ഡൗണ്‍ ടൗണ്‍ സിനിമയില്‍ ക്ഷണിക്കപെട്ടവര്‍ക്കായി
പ്രിമിയര്‍ ഷോ നടത്തിയിരുന്നു.
ലോകത്തിലെ ആദ്യ ഗ്രാഫിക് നോവല്‍ സിനിമയായ ദേവദാസി യെ അന്താരാഷ്ട്ര റെക്കോര്‍ഡ് നിര്‍ണ്ണയിക്കുന്ന സമിതികളിലേക്ക് ഇതിനകം സമര്‍പ്പിക്കപെട്ടു കഴിഞ്ഞു. ഹമദ് ആശുപത്രി ലബോറട്ടറിയില്‍ മാനേജറായ പ്രജിത്ത് രാമകൃഷ്ണന്റെ താമസസ്ഥലത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റുഡിയോ യിലാണ് ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും നടന്നത്.
ഹ്രസ്വ സിനിമകളും, പരമ്പരകളും കുടുംബ സമേതം ചെയ്തുകൊണ്ട് പ്രവാസ ലോകത്ത് സുരിചിതരായ പ്രജിത്തിനും, ആരതിക്കും നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

uploads/news/2025/04/776013/cc-1.jpg

ചോറ്റു പാത്രം എന്ന ഇവരുടെ ഹ്രസ്വ സിനിമ പ്രേക്ഷകപ്രശംസപിടിച്ചു പറ്റുകയും പുരസ്‌ക്കാരങ്ങള്‍നേടുകയും ചെയ്തിരുന്നു.സമകാലികസംഭവങ്ങളെ ആക്ഷേപഹസ്യത്തിലൂടെ ആവിഷ്‌കരി ക്കുന്നുകായിഷ്ട്ട, കോയിഷ്ട്ട പ്രജിത്ത്, ആരതിപ്രജിത്ത് പരമ്പരയുംഏറെ ശ്രദ്ധനേടിയിരുന്നു.
സിനിമാസ്‌ക്രിപ്റ്റ്: പ്രജിത് രാമകൃഷ്ണന്‍ തിരക്കഥ: ആരതി പ്രജിത്, പ്രജിത് രാമകൃഷ്ണന്‍, വിനോദ് കുമാര്‍ • എഡിറ്റിംഗ്: പ്രജിത് രാമകൃഷ്ണന്‍ • സംഗീത സംവിധാനം: പ്രജിത് രാമകൃഷ്ണന്‍ • ഓറിജിനല്‍ സ്‌കോര്‍ & പ്രോഗ്രാമിംഗ്: നിഹില്‍ ജിമ്മി • ഗായകര്‍: രന്യ കൃഷ്ണന്‍, ആരതി പ്രജിത് • ഫോളി & SFX: പ്രജിത് രാമകൃഷ്ണന്‍ • VFX: പ്രജിത് രാമകൃഷ്ണന്‍ • മിക്‌സിംഗ് & മാസ്റ്ററിംഗ്: പ്രജിത് രാമകൃഷ്ണന്‍ • ഗാനരചന: ആരതി പ്രജിത് • സ്റ്റില്‍സ്: ആദ്യ പ്രജിത്, പ്രജിത് രാമകൃഷ്ണന്‍ • സബ്‌ടൈറ്റില്‍സ്: ആദ്യ പ്രജിത്, ആരതി പ്രജിത്, അക്ഷിത പ്രജിത് • കലര്‍ ഗ്രേഡിംഗ്: പ്രജിത് രാമകൃഷ്ണന്‍ ശബ്ദം.ദൃശ്യങ്ങള്‍ എന്നിവയ്ക്ക് പങ്കാളികളായവര്‍: വിഷ്ണുദേവ് സുരേഷ്, ആരതി പ്രജിത്, ആദ്യ പ്രജിത്, പ്രജിത് രാമകൃഷ്ണന്‍, വിനോദ് കുമാര്‍, കമലകുമാര്‍, സതീശന്‍ തട്ടത്, അടുത്തിടെ അന്തരിച്ച മിമിക്രി ആര്‍ട്ടിസ്റ്റ് വസന്തന്‍ പൊന്നാനി, കെആര്‍ ജയരാജ്, ഡോ. സൂസദിമ സൂസന്‍, അനുമോദ്, ഹിത അനുമോദ്, രതീഷ് കുമാര്‍, അനൂപ് മേനോന്‍, ഗോപ്പാല്‍ ഹ് റാവു, നിജി പത്മ ഘോഷ്, സിദ്ദിഖ് സിറാജ്, വിമല്‍കുമാര്‍ മാണി. Studio: Aurora Studio.സിഗ്നേച്ചര്‍ ബൈ മര്‍സ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍
സംവിധായകന്‍ പ്രജിത്ത് രാമകൃഷ്ണന്‍,ആരതി പ്രജിത്,
കൃഷ്ണനുണ്ണി, കെ ആര്‍ ജയരാജ്, അനുമോദ്, അനൂപ് മേനോന്‍, വിമല്‍കുമാര്‍ മാണിഎന്നിവര്‍ പങ്കെടുത്തു.

ഷഫീക്ക് അറക്കല്‍

Ads by Google
Tuesday 15 Apr 2025 03.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW