Friday, March 13, 2026 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 13 Apr 2025 03.53 PM

സഞ്ജു സാംസണ്‍- വിരാട് കോലി പോരാട്ടം; ടോസ് ജയിച്ച് ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സില്‍ മാറ്റം

ഐപിഎല്‍ 2025ല്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരം
uploads/news/2025/04/775772/2.gif
photo - twitter

ജയ്‌പൂര്‍: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ടില്‍ കളത്തിലേക്ക്. വിരാട് കോലി അടക്കമുള്ള സൂപ്പര്‍ താരങ്ങളുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. രാജസ്ഥാന്‍ റോയല്‍സില്‍ ഹസരങ്ക പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി.

ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിദാര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സില്‍ ഹസരങ്ക പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. അഞ്ച് കളികളിൽനിന്ന് മൂന്നു വിജയങ്ങൾ സഹിതം ആറു പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ആർസിബി. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ആകട്ടെ, അഞ്ച് കളികളിൽനിന്ന് രണ്ടു വിജയങ്ങൾ സഹിതം നാലു പോയിന്റുമായി തൊട്ടപിന്നിലും.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷന, സന്ദീപ് ശര്‍മ്മ, തുഷാര്‍ ദേശ്‌പാണ്ഡെ.

ആര്‍സിബി: ഫില്‍ സാള്‍ട്ട്, വിരാട് കോലി, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ്മ, യാഷ് ദയാല്‍.

Ads by Google
Ads by Google
TRENDING NOW