Saturday, March 14, 2026 Last Updated 13 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 07.17 PM

70000 കടന്ന് കുതിച്ച് പൊന്ന്; ഇതെവിടെ ചെന്ന് നിൽക്കും?

ഈ വർഷം മാത്രം 13,280 രൂപയുടെ വർധനവുണ്ടായി.
uploads/news/2025/04/775608/00.gif
photo - facebook

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില (Gold Rate). ചരിത്രത്തിൽ ആദ്യമായി സ്വർണവില 70000 കടന്നു. പവന് 200 വർധിച്ച് 70,160 രൂപയിലെത്തി.സ്വർണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇത്. തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ വർധിച്ച് 8770 രൂപയിലെത്തി. 4 ദിവസത്തിനിടെ മാത്രം സ്വർണവില പവന് 4360 രൂപയാണ് ഉയർന്നത്.

ഏപ്രിൽ 4ന് ഒരു പവൻ സ്വർണത്തിന് 1280 രൂപയും ഏപ്രിൽ 5ന് 720 രൂപയും കുറഞ്ഞതോടെ ഉപഭോക്താക്കൾക്കുണ്ടായ നേരിയ ആശ്വാസം ഏറെ നീണ്ടുനിന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ സമാനതകളില്ലാത്ത കുതിപ്പാണ് സ്വർണ വിലയിൽ കണ്ടത്. ചരിത്രത്തിലാദ്യമായി ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർധന സ്വർണ വിലയിലുണ്ടായത് ഏപ്രിൽ 10നാണ്. പവന് 2160 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.

വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധ‌മാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികം വർധിച്ചിരുന്നു. ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയര്‍ന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

ഏപ്രിലിലെ സ്വർണ വില ഇങ്ങനെ.

ഏപ്രിൽ 1 - ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 68,080 രൂപ
ഏപ്രിൽ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 68,080 രൂപ
ഏപ്രിൽ 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 4 - ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില 67,200 രൂപ
ഏപ്രിൽ 5 - ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 66,480 രൂപ
ഏപ്രിൽ 6 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 66,480 രൂപ
ഏപ്രിൽ 7 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 66,280 രൂപ
ഏപ്രിൽ 8 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 65,800 രൂപ
ഏപ്രിൽ 9 - ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 66,320 രൂപ
ഏപ്രിൽ 10 - ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു. വിപണി വില 68,480 രൂപ
ഏപ്രിൽ 11 - ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു. വിപണി വില 69960 രൂപ
ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി. വിപണി വില 70,160 രൂപ

Ads by Google
Ads by Google
TRENDING NOW