-->
ദോഹ: പ്രവാസ ലോകത്തെ പ്രമുഖ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിച്ച ദോഹ സ്റ്റുഡന്‍സ് സമ്മിറ്റിന് ഉജ്വല സമാപനം. ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മിറ്റ് ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സറി ആന്റ് കോണ്‍സുലറും ഐ സി സി കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായി നവസാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തര്‍ ഫൗണ്ടേഷന്‍ പ്രോഗ്രാംസ് അറ്റ് ജനറേഷന്‍ അമേസിംഗ് ആക്റ്റിംഗ് ഡയരക്ടര്‍ ഫാത്തിമ അല്‍ മഹ്ദി കുട്ടികളുടെ കരിയര്‍ സാധ്യതകളെക്കുറിച്ച് സാസാരിച്ചു. കരിയര്‍ മേഖലകളില്‍ പ്രവചനാതീതമായ മാറ്റങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെ മറികടക്കാനുള്ള കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് വിവിധ ഉദാഹരണങ്ങള്‍ സഹിതം അവര്‍ വിശദീകരിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ പ്രമുഖ സോഷ്യല്‍ അനലിസ്റ്റ് സി പി അബ്ദുസ്സമദ് സ്പൈഡര്‍ നെറ്റ് വര്‍ക്ക് എന്ന വിഷയത്തില്‍ സംസാരിച്ചു. ഉത്തരാധുനിക കാലത്തെ സാങ്കേതിക വിദ്യകളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും സ്വാധീനം മനുഷ്യ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതിനെ കരുതിയിരിക്കുകയും ജീവിതത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ കാഴ്ചപാടുകള്‍ രൂപീകരിക്കുന്നതില്‍ നാം ശ്രദ്ധാലുക്കളായിരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മ്മിച്ചു. എല്‍ ജി ബി റ്റി ക്യൂ പോലെയുള്ള ചിന്താഗതികളുടെ വക്താക്കളായിരുന്നവര്‍ തന്നെ അത്തരം വാദങ്ങള്‍ കൈയ്യൊഴിയുന്നതാണ് വര്‍ത്തമാന കാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന്അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ പ്രമുഖ ടെക്‌നോളജിസ്റ്റും, അഡാപ്റ്റ് സി ഇ ഒ യുമായ യുമായ ഉമര്‍ അബ്ദുസ്സലാം AI, Cybersecurity and Ethics: Navigating the Future of Careers എന്ന വിഷയത്തില്‍ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതയെക്കുറിച്ച് നാം പഠിക്കണം. കാലം മാറുന്നതിനനുസരിച്ച് പഠന രംഗത്ത് ആവശ്യമായ മാറ്റത്തിരുലകള്‍ വരുത്താന്‍ പുതുതലമുറ ശ്രദ്ധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്കാദമിക തലത്തില്‍ മികവുള്ളവരായി മാറുക എന്നതിനപ്പുറം കുടുംബത്തിനും സമൂഹത്തിനും ക്രിയാത്മക സംഭാവനകളര്‍പ്പിക്കുന്ന ധാര്‍മ്മിക ബോധമുള്ള തലമുറയായി വിദ്യാര്‍ത്ഥികള്‍ വളരണമെന്ന് സമാപന പ്രസംഗം നടത്തിയ നവീര്‍ റഹ്മാന്‍ ഫാറൂഖി സൂചിപ്പിച്ചു.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നാല് വ്യത്യസ്ത സെഷനുകളിലായി നടന്ന സ്റ്റുഡന്‍സ് സമ്മിറ്റ് പൂര്‍ണമായും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്.
ഇന്‍സൈറ്റ് ഖത്തര്‍ പ്രസിഡണ്ട് സിനാന്‍ അബ്ദുന്നസീര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനില്‍ ജനറല്‍ സെക്രട്ടറി വഫ അബ്ദുല്ലത്തീഫ്, സ്വാഗതസംഘം ചെയര്‍മാന്‍ മശ്ഹൂദ് തിരുത്തിയാട്, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ട് ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. ഐ സി ബി ഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുറഹ്മാന്‍, ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ്, കെ എം സി സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ത്വാഹിര്‍ താഹക്കുട്ടി, കെ ഐ സി ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍, സി ഐ സി പ്രതിനിധി ഫിറോസ് വടകര, സ്റ്റുഡന്‍സ് സമ്മിറ്റ്
സ്വാഗതസംഘം വൈസ്‌ചെയര്‍മാന്‍
നിഹാദ് അലി, ജനറല്‍ കണ്‍വീനര്‍ ഷനീജ് എടത്തനാട്ടുകര, ജാസ്മിന്‍ നസീര്‍, ബുഷ്റ ഷമീര്‍, ഇന്‍സൈറ്റ് ഭാരവാഹികളായ ഫതീന്‍ ഫാരിസ്, നുഐം മശ്ഹൂദ്, അമ്മാര്‍ അസ്ലം, സ്വാലിഹ് മുല്ലവീടന്‍, സാഫിന്‍ റിയാസ്, ഹുദ സാജിദലി, സന ഹനീന്‍, നൈഫ അഫ്സല്‍, നുഹ മശ്ഹൂദ് എന്നിവര്‍ സാന്നിധ്യം വഹിച്ചു. റംസിയ, യുംന, അമാന്‍ മുനീര്‍, ഹനീന്‍, സിദ്റ ഷമീര്‍, ഫിസ റഈഫ്, ഫെല്ല അസ്ലം, എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. റഷീദലി വി പി, അജ്മല്‍ പുളിക്കല്‍, ഹമദ് ബിന്‍ സിദ്ധീഖ്, അമീര്‍ ഷാജി, ഡോ. റസീല്‍ മൊയ്തീന്‍, റിയാസ് വാണിമേല്‍, ആശിക് ബേപ്പൂര്‍, അലി റഷാദ്, യൂണിറ്റി വളണ്ടിയര്‍മാര്‍, എം ജി എം പ്രതിനിധികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഷഫീക് അറക്കല്‍